മുൻ‍ഗണനാ പട്ടികയിൽ തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യങ്ങൾ‍ കൈപ്പറ്റുന്നവർക്കെതിരെ നടപടികൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി താലൂക്കിൽ‍ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തയ്യാറാക്കിയ മുൻ‍ഗണനാ പട്ടികയിൽ ബോധപൂർ‍വ്വം യഥാർത്ഥ വസ്തുതകൾ‍ മറച്ചു വച്ച് ആനുകൂല്യങ്ങൽ‍ കൈപ്പറ്റുന്നവർക്കെതിരെ നടപടികൾ‍ ആരംഭിച്ചു.

സ്വന്തമായി നാലുചക്ര വാഹനമുള്ളവർ‍, ഒരേക്കറിൽ‍ കൂടുതൽ‍ സ്ഥലമുള്ളവർ‍, ആയിരം ച..അടിയിൽ‍ കൂടുതൽ‍ വിസ്തീർ‍ണ്ണമുള്ള വീടുള്ളവർ‍, പ്രതിമാസം 25000 രൂപയിൽ‍ അധികം വരുമാനമുള്ളവർ‍ എന്നിവർ‍ ഇപ്പോഴും മുൻ‍ഗണനാ, എ എ വൈ റേഷന്‍കാർ‍ഡുകൾ‍ കൈവശം വച്ച് അർ‍ഹരായവരുടെ ആനുകൂല്ല്യങ്ങൾ‍ തട്ടിയെടുക്കുന്നതായി ശ്രദ്ധയിൽ‍ പെട്ടതിനെതുടർ‍ന്നാണിത്.

വീടുകൾ‍ കയറിയുള്ള പരിശോധനയിൽ‍ അനർ‍ഹരെ കണ്ടെത്തിയാൽ‍ 2015 ലെ റ്റി പി ഡി എസ് ഓർ‍ഡർ‍ ക്ലോസ് 13 പ്രകാരം നിയമ നടപടി സ്വീകരിക്കുന്നതും, ആനുകൂല്ല്യം കൈപ്പറ്റിയ കാലയളവിലെ റേഷൻ‍ വിഹിതത്തിന്‍റെ കമ്പോള വില അവശ്യ സാധന നിയമ പ്രകാരം ( വകുപ്പ് 7- ഇ സി ആക്ട് 1955) ഈടാക്കുന്നതുമാണ് എന്ന് താലൂക്ക് സപ്ലൈ ആഫീസർ അറിയിച്ചു.