യുവജനപക്ഷം ജില്ലാ പ്രസിഡന്റായി റിജോ വാളാന്തറയെ തിരഞ്ഞെടുത്തു

യുവജനപക്ഷം ജില്ലാ പ്രസിഡന്റായി റിജോ വാളാന്തറയെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: യുവജനപക്ഷം ജില്ലാ പ്രസിഡന്റായി റിജോ വാളാന്തറയെ തിരഞ്ഞെടുത്തു.

ശനിയാഴ്ച കോട്ടയത്ത് ചേർന്ന കേരള യുവജനപക്ഷം സംഘടനാ പ്രഖ്യാപാനത്തിലാണ് പാർട്ടി ചെയർമാൻ പി.സി ജോർജ് റിജോ വാളാന്തറയെ ജില്ലാ പ്രസിഡന്റായി പ്രഖ്യാപിച്ചത്. മുൻ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് സെക്യുലർ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18ാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗവുമാണ്.