റിജോ വാളാന്തറ യുവജനപക്ഷം ജില്ലാ പ്രസിഡണ്ട്

റിജോ വാളാന്തറ യുവജനപക്ഷം ജില്ലാ പ്രസിഡണ്ട്

കാഞ്ഞിരപ്പള്ളി : കേരള ജനപക്ഷം പാർട്ടിയുടെ സമുന്നത നേതാക്കന്മാരിൽ ഒരാളായ റിജോ വാളാന്തറ പാർട്ടിയുടെ യുവജന വിഭാഗമായ യുവജനപക്ഷം വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു .

പാർട്ടി നേതാവായ പി സി ജോർജ്ജിന്റെ ഒപ്പം റിജോ സെക്കുലർ പാർട്ടിയിൽ പ്രവർത്തനം തുടങ്ങിയിട്ട് പതിനാലു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സെക്കുലർ പാർട്ടി കേരള കോൺഗ്രസ്സിൽ ലയിച്ചപ്പോൾ റിജോ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. ജനപക്ഷം രൂപീകൃതമായപ്പോൾ റിജോ പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ ഒരാളായി പാർട്ടിയിലെ ഉന്നത സ്ഥാനം വഹിച്ചിരുന്നു.

എളിമയും കാര്യപ്രാപ്തിയും കൈമുതലായ റിജോയ്ക്ക്, പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യവും വിജയകരമായി കൈകാര്യം ചെയ്യുവാൻ കഴിയും എന്ന് പാർട്ടി നേതൃത്വത്തിന് ഉത്തമ വിശ്വാസമുണ്ട് .

നിലവിൽ കാഞ്ഞിരപ്പള്ളി പഞ്ചയത്തിലെ പതിനെട്ടാം വാർഡിലെ മെമ്പറായ റിജോ, തന്റെ വാർഡിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളാൽ നാടിന്റെ കണ്ണിലുണ്ണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യത്തെ പ്ലാസ്റ്റിക് കോട്ടഡ് റോഡ് തന്റെ വാർഡിൽ നിർമ്മിച്ചതോടെ കഴിഞ്ഞ 20 വർഷങ്ങളായി പുനർനിർമ്മാണം ചെയ്യാതെ കിടന്നിരുന്ന കല്ലറക്കാവ് കരിമ്പുകയം റോഡിനു ശാപമോക്ഷമായി . കരിമ്പുകയം ചെക്ക് ഡാമിന്റെ വികസന സ്വപ്നങ്ങളാണ് ഇനി റിജോയുടെ മുന്പിലുള്ളത്.

റിജോ വാളാന്തറ യുവജനപക്ഷം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു