നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

നിര്‍മ്മാണം പൂർത്തിയാക്കുന്നതിനു മുൻപേ റോഡു തകർന്നു

കൊക്കയാര്‍: ഇടുക്കി പാക്കേജ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ട റോഡ് തകര്‍ന്ന ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

ചപ്പാത്ത്-കൊക്കയാര്‍-വെംബ്ലി- കനകപുരം-വടക്കേമല റോഡാണ് തകര്‍ന്നത്.റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരു കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം തുടങ്ങിയ റോഡില്‍ നാരകംപുഴ ബാങ്ക്പടി, പഞ്ചായത്ത് ഓഫീസ്പടി എന്നിവിടങ്ങളാണ് തചകര്‍ന്നത്.റോഡിലെ വളവുകളുടെ ഇരുവശങ്ങളും ഇടിഞ്ഞുതാണു.

അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റീടാറിംഗ് നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിക്ഷേധ സമരപരിപാടികള്‍ നടത്തനാണ് നാട്ടുകാരുടെ നീക്കം.ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റോഡ് നിര്‍മ്മാണം തുടങ്ങിയത്.