കാഞ്ഞിരപ്പള്ളിയിൽ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് തകർന്നു..

കാഞ്ഞിരപ്പള്ളിയിൽ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് തകർന്നു..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ. കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ കൊട്ടാരം ബേക്കറിയുടെ മുൻപിൽ റോഡരികിലെ ജലവിതരണ പൈപ്പ് ട്ര​യ​ൽ റ​ണ്ണി​നി​ടെ പൊട്ടി. അതി ശക്തമായ ജലപ്രവാഹത്തിൽ റോഡിന്റെ ആ ഭാഗം പൂർണമായും തകർന്നു. അതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

ക​രി​മ്പു​ക​യം പ​ദ്ധ​തി​യു​ടെ പ​ന​ച്ചേ​പ്പ​ള്ളി ടാ​ങ്കി​ൽ നി​ന്നു കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് സ്ഥാ​പി​ച്ച പൈ​പ്പ് ലൈ​നി​ലാ​ണ് ട്ര​യ​ൽ റ​ണ്ണി​നി​ടെ ത​ക​രാ​റു​ണ്ടാ​യ​ത്. ടാ​റി​ഗും റോ​ഡും വി​ണ്ടു​കീ​റി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യ്ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​ൽ വെ​ള്ള​മു​യ​ർ​ന്ന​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി. ഇ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ലെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.

റോഡിന്റെ അടിയിലൂടെ ശകത്മായ ജലപ്രവാഹം ഉണ്ടായി. റോഡിൻറെ അടിയിലെ മണ്ണും മെറ്റലും പുറത്തേക്കു തെറിച്ചു. റോഡ് നടുവേ പൊട്ടി പിളർന്നു. ടാറിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോയതിനാൽ റോഡിൽ കൂടി നടക്കുമ്പോൾ കുഴിഞ്ഞുപോകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

ട്ര​യ​ൽ റ​ണ്ണി​നാ​യി വെ​ള്ളം പ​മ്പ് ചെ​യ്ത​പ്പോ​ൾ ബെ​ൻ​ഡ് ത​ള്ളി​പ്പോ​യ​താ​ണ് മ​ണ്ണി​ന​ടി​യി​ൽ നി​ന്നു വെ​ള്ളം കു​ത്തി​പ്പൊ​ങ്ങി​യൊ​ഴു​കാ​ൻ കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​ട്ടി​യ പൈ​പ്പ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

അടിയന്തിര സാഹചര്യം പ്രമാണിച്ചു അതുവഴിയുള്ള വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. റോഡിന്റെ തകർന്ന ഭാഗങ്ങൾ പൂർണമായും നീക്കി വീണ്ടും പണിയേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ സംജാതമായിട്ടുള്ളത്.

റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​റു​ത്തി വ​ച്ചു. ത​ന്പ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലൂ​ടെ പു​ത്ത​ന​ങ്ങാ​ടി വ​ഴി​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

നടന ചാരുത