വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് ശരിയാക്കി; വാർഡ് അംഗത്തിനു നാടിന്റെ ആദരവ് ..

വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് ശരിയാക്കി; വാർഡ് അംഗത്തിനു  നാടിന്റെ ആദരവ് ..

കാഞ്ഞിരപ്പള്ളി∙ വാർഡംഗം റിജോ വാളാന്തറയുടെ പരിശ്രമത്തിന്റെ ഫലമായി വർഷങ്ങളായി തകർന്നു കിടന്നിരുന്ന പഞ്ചായത്തിലെ 18–ാം വാർഡിലെ കരിമ്പുകയം – പള്ളിപ്പടി റോഡ് പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 3.75 ലക്ഷം രൂപമുടക്കി റീ കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കി. നാലു വർഷമായി റോഡ് തകർന്നു കിടക്കുകയായിരുന്നു. കരിമ്പുകയം ശുദ്ധജലപദ്ധതിയുടെ ഭാഗമായി റോഡിനു നടുവിലൂടെ പൈപ്പ് സ്ഥാപിച്ചതോടെയാണ് റോഡ് തകർന്നത്.

ഇതുവഴി വാഹനഗതാഗതം സാധ്യമല്ലായിരുന്നു. കരിമ്പുകയം നിവാസികൾക്ക് ചിറക്കടവ് പള്ളി, ഇളങ്കാവ് ക്ഷേത്രം, സ്‌കൂൾ, എന്നിവിടങ്ങളിലേക്ക് എത്താനുള്ള വഴിയാണിത്. വാർഡംഗം റിജോ വാളാന്തറയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ റോഡ് ഉദ്ഘാടനം ചെയ്തു. മാത്യു വടക്കേൽ, ബിനോയി പാഴിയാങ്കൽ, ടോമി കുന്നപ്പള്ളി, സിബി പ്ലാക്കുഴിയിൽ, ഔസേപ്പച്ചൻ കടൂക്കുഴിയിൽ, ജയിംസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.