പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റിസ്ഥാ​പി​ക്കാ​തെ റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റിസ്ഥാ​പി​ക്കാ​തെ റോ​ഡി​ൽ ടാ​റിം​ഗ് ന​ട​ത്താ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി : വാ​ട്ട​ർ അ​ഥോ​റി​റ്റി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളം തു​റ​ന്നുവി​ട്ട​തി​നെ തു​ട​ർ​ന്ന് പൈപ്പ് പൊട്ടി റോഡ് ത​ക​ർ​ന്നതു വിവാദമായതിനു പിറകെ, പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാതെ അതിന്റെ മുകളിലൂടെ വീണ്ടും ടാറിങ് നടത്തിയത് വീണ്ടും വിവാദമായി. കാ​ഞ്ഞി​ര​പ്പ​ള്ളി – കാ​ഞ്ഞി​രം ക​വ​ല റോ​ഡി​ന്റെ കോ​വി​ൽ ക​ട​വി​ലെ ഒരു ഭാഗമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് തകർന്നത്. റോഡിന്റെ ആ ഭാഗം പുനർ നിർമ്മിക്കുവാൻ ജീവനക്കാർ എത്തിയപ്പോൾ നാട്ടുകാർ തടയുകയായിരുന്നു. പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ ടാ​റിം​ഗ് നടത്തുവാൻ പാടില്ലെന്ന് നാട്ടുകാർ നിലപാട് എടുത്തതോടെ ജീവനക്കാർ മടങ്ങിപ്പോയി. പിന്നീട് നാട്ടുകാരുടെ സമ്മതത്തോടെ റോഡിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി.

പേ​ട്ട റോ​ഡി​ലൂ​ടെ​യു​ള്ള പൈ​പ്പു​വ​ഴി ജ​ല വി​ത​ര​ണം ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ത്താ​ൻ റോ​ഡു​പ​ണി​യു​ടെ കോ​ൺ​ട്രാ​ക്ട് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഇ​കെ​കെ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​ർ രാ​വി​ലെ എ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​തെ ടാ​റിം​ഗ് ന​ട​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പൊട്ടിയ പൈപ്പിന്റെ പിറകിൽ, പേ​ട്ട​ക്ക​വ​ല​യി​ൽവ​ച്ച് ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ട് ശ​രി​യ​ല്ല. വെ​ള്ളം തു​റ​ന്നുവി​ട്ടാ​ൽ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​രു​മെ​ന്ന ന്യാ​യ​വും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. പൊ​ട്ടി​യ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച ശേ​ഷം മ​തി റോ​ഡു​പ​ണി എ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യെ​ത്തി​യ​വ​ർ മ​ട​ങ്ങി.

എ​ന്നാ​ൽ, റോ​ഡു​പ​ണി​ക്കി​ടെ ജ​ല വി​ത​ര​ണ പൈ​പ്പു​ക​ളി​ൽ പൊ​ട്ട​ലു​ണ്ടാ​യ​ത് പ​രി​ഹ​രി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വെ​ള്ളം പൊ​ട്ടി​യൊ​ഴു​കി റോ​ഡ് ത​ക​രാ​ൻ ഇ​താ​ണ് കാ​ര​ണം. റോ​ഡു​പ​ണി ന​ട​ത്തി​യാ​ലും പൈ​പ്പു​ക​ൾ പി​ന്നീ​ട് മാ​റ്റി സ്ഥാ​പി​ക്കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക വേ​ണ്ട​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഒ​പ്പം റോ​ഡ് ഇ​നി​യും ത​ക​ർ​ന്നാ​ൽ വീ​ണ്ടും നി​ർ​മി​ച്ചോ​ളാ​മെ​ന്നു ഇ​കെ​കെ ക​മ്പ​നി അ​ധി​കൃ​ത​രി​ൽ​നി​ന്ന് എ​ഗ്രി​മെ​ന്‍റ് പേ​പ്പ​റി​ൽ ഒ​പ്പി​ട്ടു വാ​ങ്ങി​യ ശേ​ഷം നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ നാ​ട്ടു​കാ​ർ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ജലവിതരണ പൈപ്പുകൾ