റോഡു നന്നാക്കുവാൻ കൊണ്ടുവന്ന റോഡ്‌ റോളറിന് നടുറോഡിൽ പണി കിട്ടി ..കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് ജങ്ക്ഷനിൽ ദിവസം മുഴുവൻ ഗതാഗതം സ്തംഭിച്ചു

റോഡു നന്നാക്കുവാൻ കൊണ്ടുവന്ന റോഡ്‌ റോളറിന്  നടുറോഡിൽ പണി കിട്ടി ..കാഞ്ഞിരപ്പള്ളി  ബസ് സ്റ്റാന്റ് ജങ്ക്ഷനിൽ ദിവസം മുഴുവൻ ഗതാഗതം സ്തംഭിച്ചു

കാഞ്ഞിരപ്പള്ളി: വെളുക്കാൻ തേച്ചത് പാണ്ടായതുപോലെയായി ഇന്നലെ കാഞ്ഞിരപ്പള്ളി ടൗണിലെ അവസ്ഥ.റോഡിലെ കുഴിനികത്താൻ വന്ന റോഡ്‌ റോളർ പണിമുടക്കി.ദിവസം മുഴുവൻ ടൗണിൽ ഗതാഗത തടസം സൃഷ്ടിച്ചു.

കുഴിമൂലം ഗതാഗത തടസ്സം രൂക്ഷമായ ബസ് സ്റ്റാന്റ് ജങ്ഷനിൽ ഇന്നലെ രാവിലെ കുഴിയടയ്ക്കൽ ജോലി ആരംഭിച്ചു.കുഴിമൂടി വിരിച്ച മെറ്റലുകളിൽ ഭീമൻ വീലുകൾ കയറ്റി ഓടിക്കുന്നതിനിടെ പണി നടുറോഡിൽ കിട്ടി.റോളറിന്റെ വയറിംഗ് കിറ്റുകൾ കത്തിനശിച്ചു.ഒന്നങ്ങോട്ടോ, ഇങ്ങോട്ടോ തള്ളിമാറ്റാൻ കഴിയാത്തവിധം റോഡ്‌റോളർ നടുറോഡിൽ പണിമുടക്കി.അറിയാവുന്ന വർക്ക് ഷോപ്പുകാർ എത്തി പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും റോളർ അനങ്ങിയില്ല.പുതിയ മോഡൽ റോളറായതിനാൽ കൊച്ചിയിൽ നിന്ന് കമ്പനിയുടെ വിദഗ്ധൻ എത്തിയെങ്കിൽ മാത്രമേ വണ്ടി അനങ്ങൂ എന്നായി.

ഒടുവിൽ ഉച്ചയ്ക്ക് ശേഷം പ്രത്യേക പരിശീലനം ലഭിച്ചവർ എത്തി പണിതുടങ്ങി.രാത്രി വൈകിയാണ് കേടുപാടുകൾ തീർത്ത്‌ വണ്ടി റോഡിൽ നിന്ന് മാറ്റിയത്.അതുവരെ ബസ് സ്റ്റാന്റ് ജങ്ക്ഷനിൽ ഗതാഗതം സ്തംഭിച്ചു.റോഡിന്റെ നടുവിൽ കുണ്ടുംകുഴിയും നിറഞ്ഞ ദേശീയപാതയിൽ പഞ്ചറൊട്ടിക്കൽ എന്നറിയപ്പെടുന്ന കുഴിയടയ്ക്കൽ കാഞ്ഞിരപ്പള്ളി ടൗണിൽ തിങ്കളാഴ്ച്ചയാണ്‌ ആരംഭിച്ചത്.
web-road-roller-in-the-road