പള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം നടത്തി, നാട്ടുകാരെ വെട്ടിച്ചു മോഷ്ട്ടാക്കൾ കടന്നുകളഞ്ഞു ..

പള്ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം നടത്തി, നാട്ടുകാരെ വെട്ടിച്ചു മോഷ്ട്ടാക്കൾ കടന്നുകളഞ്ഞു ..

എരുമേലി ഭാഗത്തു രണ്ടു പള്ളികളിൽ മോഷണം നടന്നു, മോഷ്ടാക്കളെ പിന്തുടർന്ന നാട്ടുകാരെ വെട്ടിച്ചു മോഷ്ട്ടാക്കൾ കടന്നു കളഞ്ഞു

എ​രു​മേ​ലി : ക​രി​ങ്ക​ല്ലു​മു​ഴി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള​ളി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​തി​നൊ​പ്പം കു​രി​ശ​ടി​യി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​യി​ള​ക്കിയും മോ​ഷ​ണ​ശ്ര​മം നടത്തി . പു​ത്ത​ൻ​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ലും നെ​ടു​ങ്കാ​വ് വ​യ​ലി​ൽ ര​ണ്ട് വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മാ​ണ് സം​ഭ​വം.
വീ​ടു​ക​ളി​ൽ ക​ത​ക് കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത​റി​ഞ്ഞ് ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ ക​ള​ള​ൻ​മാ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി പാ​ഞ്ഞ നാ​ലം​ഗ സം​ഘ മോ​ഷ്ടാ​ക്ക​ളു​ടെ പി​ന്നാ​ലെ നാ​ട്ടു​കാ​ർ വാ​ഹ​ന​ത്തി​ൽ മു​ക്ക​ട വ​രെ പി​ന്തു​ട​ർ​ന്നു. വ​ഴി​യി​ൽ വെ​ച്ച് നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് ക​ള​ള​ൻ​മാ​ർ ര​ക്ഷ​പ്പെട്ടു.

ക​രി​ങ്ക​ല്ലു​മു​ഴി പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള​ള കു​രി​ശ​ടി​യി​ലാ​ണ് കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​യി​ള​ക്കി തു​റ​ന്ന് പ​ണം അ​പ​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ത്തി​യി​ള​ക്കി​യെ​ങ്കി​ലും തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ണം അ​പ​ഹ​രി​ക്കാ​നാ​കാ​തെ ക​ള​ള​ൻ​മാ​ർ ശ്ര​മം ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം പ​ള​ളി​യു​ടെ മു​ൻ​ഭാ​ഗ​ത്തെ നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ത്തി​യ നി​ല​യി​ലാ​ണ്. ര​ണ്ടു​മാ​സ​ത്തെ തു​ക​യാ​യ ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം രൂ​പ അ​പ​ഹ​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​ട​വ​ക വി​കാ​രി ഫാ.​മാ​ത്യു അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​രു​മേ​ലി പോ​ലീ​സ് എ​ത്തി തെ​ളി​വെ​ടു​പ്പും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. സ​മീ​പ വീ​ടു​ക​ളു​ടെ മു​ന്നി​ലു​ള​ള കാ​മ​റ​ക​ളി​ൽ മോ​ഷ​ണ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു.

നെ​ടു​ങ്കാ​വു​വ​യ​ലി​ൽ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ൻ ചാ​ലു​ങ്ക​ൽ സ​ജീ​വ​ൻ, ബാ​റ്റ​റി സ​ർ​വീ​സിം​ഗ് ക​ട​യു​ട​മ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഭാ​സി എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് അ​ടു​ക്ക​ള ക​ത​കു​ക​ൾ കു​ത്തി​ത്തുറ​ക്കാ​ൻ ക​ള്ള​ൻ​മാ​ർ ശ്ര​മം ന​ട​ത്തി​യ​ത്. വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തോ​ടെ ക​ള്ള​ൻ​മാ​ർ ഓ​ടി​മ​റ​ഞ്ഞു. വീ​ട്ടു​കാ​ർ തി​ര​ച്ചി​ലാ​രം​ഭി​ച്ച​തോ​ടെ ക​ള്ള​ൻ​മാ​ർ വ​ന്ന ബൈ​ക്കു​ക​ളി​ൽ ക​യ​റി ര​ക്ഷ​പ്പെടു​ക​യാ​യി​രു​ന്നു. ബൈ​ക്കു​ക​ളു​ടെ ന​മ്പ​ർ മു​ഖേ​നെ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ എ​സ് ഐ ​ഫ്രാ​ൻ​സി​സ് അ​റി​യി​ച്ചു.

പു​ത്ത​ൻ​കൊ​ര​ട്ടി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി മോ​ഷ്ടാ​ക്ക​ൾ കു​ത്തി​ത്തുറ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ക​ന്പി​പ്പാ​ര​യും ചു​റ്റി​ക​യും ഉ​പ​യോ​ഗി​ച്ചാ​ണ് നേ​ർ​ച്ച​പ്പെ​ട്ടി ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. പ​ള്ളി​യി​ലെ ട്ര​സ്റ്റി​മാ​രാ​ണ് മോ​ഷ​ണ വി​വ​രം ക​ണ്ടെ​ത്തി​യ​ത്. പ​ണ​മൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.