മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു… പുലർച്ചെ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയത്ത് മോഷ്ടാക്കൾ വിലസുന്നു…  പുലർച്ചെ  മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം, ഒന്നര ലക്ഷം രൂപയും   സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

മുണ്ടക്കയം: മുണ്ടക്കയം മേഖലയിൽ ജന ജീവിതം ദു;സ്സഹമായി … ഗുണ്ട വിളയാട്ടവും, കഞ്ചാവ് ലോബികളും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്തു മോഷ്ടാക്കളും സംഘം ചേർന്ന് വീടുകൾ കൊള്ളയടിക്കുവാൻ തുടങ്ങിയിരിക്കുന്നു..
ഇന്ന് പുലർച്ചെ മുണ്ടക്കയം പുലിക്കുന്ന് ടോപ്പില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍ രണ്ടിടത്ത് മോഷണം നടന്നു, പണവും സ്വര്‍ണ്ണാഭരണങ്ങളും അപഹരിച്ചു.

പുലിക്കുന്ന് ടോപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന പാറയില്‍ പുരയിടത്തില്‍ വാസുദേവന്‍, കണ്ണിമല കല്ലുങ്കല്‍ വീട്ടില്‍ ജസ്റ്റിന്‍ എന്നിവരുടെ വീടുകളിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.

വാസുദേവന്റെ വീട്ടില്‍ നിന്ന് ഒരു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം രൂപയും ഒരു മൊബൈല്‍ ഫോണും, വിവിധ രേഖകള്‍ അടങ്ങിയ ബാഗും മോഷണം പോയി. വീട് നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്നും ലഭിച്ച പണമാണ് മോഷ്ടാവ് അപഹരിച്ചത്. രാത്രിക്കാലങ്ങളില്‍ ചൂട് ശക്തമായതിനാല്‍ വീടിന്റെ മുന്‍വാതിലിന് സമീപത്തുള്ള ജനാല തുന്നിട്ടിരിക്കുകയായിരുന്നു. വീടിലെത്തിയ മോഷ്ടാവ് തുറന്നിട്ട ജനാലയിലൂടെ കൈ വീടിനുള്ളിലോക്കിട്ട് കതകിന്റെ ഉള്‍വശത്ത് കിടന്ന താക്കോല്‍ എടുത്ത് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. അലമാരയുടെ താക്കോല്‍ കൈവശപെടുത്തിയ ശോഷം പണം അപഹരിക്കുകയായിരുന്നു. വീട്ടില്‍ നിന്നും മോഷണം പോയ ബാഗുകള്‍ പോലീസിന്റെ അന്വേഷണത്തില്‍ സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെത്തി.

പുലിക്കുന്നില്‍ നിന്നും മൂന്ന് കിലോമീറ്റര്‍മാറി കണ്ണിമലയിലെ ജസ്റ്റിന്‍ തോമസിന്റെ വീട്ടിലും മോഷണം നടന്നു. ജസ്റ്റീന്റെ വീട്ടില്‍ നിന്നും ഒന്നര പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നു. സംഭവ സ്ഥലത്ത് പൊലീസ് നായയെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വാസുദേവന്റെ വീട്ടില്‍ നിന്നും ഓടിയ പൊലീസ് നായ കണ്ണിമല ഭാഗത്ത് മോഷണം നടന്ന വീടിന് സമീപത്തേയ്ക്കാണ് ഓടിയത്തി നിന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മോഷണങ്ങള്‍ക്കും പിന്നില്‍ ഒരു സംഘമാണ് എന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

robbery-at-mundakayam-3

robbery-at-mundakayam