ദേശീയപാതയില്‍ അമലഗിരിയില്‍ കൂറ്റന്‍ പാറകല്ലുകള്‍ റോഡിലേയ്ക്ക് തെറിച്ചു വീണു, ദുരന്തം വഴിമാറി

ദേശീയപാതയില്‍ അമലഗിരിയില്‍ കൂറ്റന്‍ പാറകല്ലുകള്‍ റോഡിലേയ്ക്ക് തെറിച്ചു വീണു, ദുരന്തം വഴിമാറി

മുണ്ടക്കയംഈസ്റ്റ്: ദേശീയപാതയില്‍ അമലഗിരിയില്‍ കൂറ്റന്‍ പാറകല്ലുകള്‍ റോഡിലേയ്ക്ക് തെറിച്ചു വീണു. രാത്രിയില്‍ ആയിരുന്നതിനാലും റോഡില്‍ യാത്രക്കാരില്ലാതിരുന്നതിനാലും വന്‍ ദുരന്തം വഴിമാറി.

വ്യാഴാഴ്ച്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അമലഗിരിയില്‍ റോഡിന് മുകളിലുള്ള മലയില്‍ നിന്നുമാണ് കല്ലുകള്‍ ഉരുണ്ട് വന്നത്. ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെനിന്നും എത്തിയ കല്ലുകളില്‍ ഒരെണ്ണം റോഡില്‍ വീണ് മറികടന്ന് താഴേയ്ക്ക് ഉരുളുകയും മറ്റൊന്ന് റോഡില്‍ പതിക്കുകയുമായിരുന്നു. റോഡിന് താഴേയ്ക്ക് കല്ല് തെറിച്ചു വീണ് വീണ്ടും 500 മീറ്ററോളം ഉരുണ്ടെങ്കിലും സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ദുരന്തം ഉണ്ടാകുകയോ ചെയ്തില്ല.

റോഡില്‍ കല്ലുകള്‍ പതിച്ച സമയത്ത് വാഹനങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. റോഡില്‍ കല്ല് വീണ ഭാഗത്തു ടാറിംങ് ഇളകി വന്‍ കുഴിയാണ് രൂപപെട്ടിരിക്കുന്നത്.