രോഗി സംഗമം- സ്‌നേഹസംഗമം -2017 നടത്തി.

കാഞ്ഞിരപപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും, കാളകെട്ടി, വിഴിക്കിത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വാന്തന പരിചരണ പരിപാടിയായ രോഗി സംഗമം- സ്‌നേഹസംഗമം -2017 നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡോ. എന്‍. ജയരാജ് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. റോയി വടക്കേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബീനാ ജോബി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി , ബ്ലോക്ക് സ്റ്റാന്‍ിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ റോസമ്മ ആഗസ്തി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വിദ്യാ രാജേഷ്, പഞ്ചായത്തംഗങ്ങളായ കെ.ആര്‍ തങ്കപ്പന്‍, വി. സജിന്‍, ഒ.വി റെജി, റിജോ വാളാന്തറ, ജേക്കബ് മാത്യൂ, സുബിന്‍ സലീം, നസീമാ ഹാരീസ്, നുബിന്‍ അന്‍ഫല്‍, മേഴ്‌സി മാത്യൂ, റോസമ്മ വെട്ടിത്താനം, കുഞ്ഞുമോള്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. മിനി സന്തോഷ്, ഡോ. ബോബി കുര്യന്‍ തുടങ്ങിയവര്‍ €ാസ് നയിച്ചു. ജോവാന്‍ മധുമല നയിച്ച മാജിക് ഷോ നടത്തി. 150 ഓളം സാധുക്കളായ കിടപ്പു രോഗികള്‍ക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.