പൊൻകുന്നത് ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ 101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു

പൊൻകുന്നത്  ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ  101 തവണ ജീപ്പ് ശരീരത്തിലൂടെ കയറ്റിയിറക്കി റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു

പൊൻകുന്നം : വെറും ഒരു മണിക്കൂര്‍ 14 സെക്കന്‍ഡിൽ 101 തവണ ആയിരം കിലോയിൽ അധികം ഭാരമുള്ള ജീപ്പുകൾ സ്വന്തം ശരീരത്തിലൂടെ കയറ്റിയിറക്കി പൊൻകുന്നം സ്വദേശിയായ റോജി ആന്റണി ലോകറിക്കാര്‍ഡിട്ടു. ആറു മാരുതി ജിപ്‌സി ജീപ്പുകളാണ് ഒന്നിന് പിറകെ ഒന്നായി റോജിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്.

ഇന്‍ഡഗ്രേറ്റഡ് മാര്‍ഷൽ ആക്കാദമിയുടെ ആഭിമുഖ്യത്തിൽ ചിറക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് ലോകറിക്കാര്‍ഡ് പിറന്നത്.

യൂണിവേഴ്‌സൽ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധിയായ സുനിൽ ജോസഫിന്റെ സാന്നിധ്യത്തിലാണ് ഈ മാസ്മരിക പ്രകടനം ഇടമുറിയാതെ നടന്നത്.

2016 ഏപ്രിൽ മൂന്ന് ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നൂറുകണക്കിന് ജനങ്ങളെയും വിവിധ ജനപ്രതിനിധികളെയും ആകാംഷയുടെ മുള്‍മുനയിൽ നിര്‍ത്തി റോജി തന്റെ മാസ്മരിക പ്രകടനം കാഴ്ചവച്ചത്. ഓരോ തവണയും വാഹനം റോജിയുടെ വയറിലൂടെ കയറിയിറങ്ങുമ്പോള്‍ ശ്വാസമടക്കിയാണ് കാണികൾ ആ കാഴ്ച കണ്ടു നിന്നത്

പൊൻകുന്നം തോട്ടുങ്കൽ കുടുംബാഗമായ ജോജിയുടെ ഭാര്യ ജൂലിയും മക്കള്‍ മിന്നു, ഹര്‍ഷ, നിമിഷ എന്നിവരും പ്രകടനം വീക്ഷിക്കുവാൻ എത്തിയിരുന്നു.

വിജയകരമായി ദൌത്യം പൂർത്തിയാക്കിയ റോജിക്ക് ഡോ. എന്‍. ജയരാജ് എംഎൽ .എ ഉപഹാരം നൽകി ആദരിച്ചു

ആ മാസ്മരിക പ്രകടനത്തോടെ റോജി കാഞ്ഞിരപ്പള്ളിയുടേത് മാത്രമല്ല ഇന്ത്യയുടെ മുഴുവൻ അഭിമാനമായി മാറി.

വീഡിയോ കാണുക :

1-roji-antony

3-roji-antony

4-roji-antony

5-roji-antony

. roji1

roji2

roji5

roji23