റോജി ആന്റണി പൊൻകുന്നത്തു വച്ച് ശരീരത്തിലൂടെ 101 തവണ ജീപ്പ് ജീപ്പ് കയറ്റിയിറക്കും; പ്രകടനം ഏപ്രിൽ മൂന്നിന്

റോജി ആന്റണി പൊൻകുന്നത്തു വച്ച്  ശരീരത്തിലൂടെ 101 തവണ ജീപ്പ് ജീപ്പ് കയറ്റിയിറക്കും; പ്രകടനം ഏപ്രിൽ മൂന്നിന്

പൊൻകുന്നം : ഏപ്രിൽ മൂന്ന്, ഞായറാഴ്ചയാണ് ആ ദിവസം … പൊൻകുന്നം സ്വദേശി റോജി ആന്റണി തന്റെ ശരീരത്തിലൂടെ ആയിരം കിലോ ഭാരമുള്ള ജീപ്പ് 101 തവണ കയറ്റിയിറക്കി പൊൻകുന്നത്തു വച്ച് കാണികളെ അന്പരപ്പിക്കുന്ന ദിവസം …

roji-antony-show-2വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇന്റഗ്രേറ്റഡ് മാർഷൽ ആർട്‌സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ റോജി ആന്റണി ശരീരത്തിലൂടെ 101 തവണ ജീപ്പ് കയറ്റിയിറക്കുന്ന അഭ്യാസപ്രകടനം നടത്തും.

മൂന്നിന് ഉച്ചകഴിഞ്ഞു മൂന്നിനു ചിറക്കടവ് പഞ്ചായത്ത് മഹാത്മാഗാന്ധി ടൗൺഹാൾ മിനി സ്റ്റേഡിയത്തിലാണ് പ്രകടനം നടത്തുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ബാലഗോപാലൻ നായർ പരിപാടി ഉദ്‌ഘാടനം ചെയ്യും.

കരാട്ടേ, ബോക്‌സിംഗ് തുടങ്ങിയ അഭ്യാസപ്രകടനങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പൊന്‍കുന്നം സ്വദേശിയായ റോജി സംഘടിപ്പിക്കുന്ന ഈ പരിപാടി ലോക റിക്കാര്‍ഡിലേക്കു പരിഗണിക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഫോറത്തിന്റെ പ്രതിനിധി സുനില്‍ ജോസഫ് ചടങ്ങ് വീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായെത്തും.

അൻപതുകാരനായ പൊൻകുന്നം സ്വദേശി റോജി കഴിഞ്ഞ 33 വർഷമായി ആയോധനകലാരംഗത്തു സജീവമാണ്. കരാട്ടെ, roji-antony-ബോക്‌സിങ് രംഗങ്ങളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. കന്യാകുമാരി മുതൽ കശ്‌മീർ വരെയുള്ള സൈക്കിൾ യാത്ര നടത്തിയിട്ടുള്ള അദ്ദേഹം കർണാടക ബോക്‌സിങ് ചാമ്പ്യനാണെന്നു കൺവീനർ ശ്രീജിത്ത് പൊൻകുന്നം, ചെയർമാൻ പി. മോഹൻറാം എന്നിവർ അറിയിച്ചു.