വിശ്വാസ വെല്ലുവിളികളെ അതിജീവിക്കാൻ‍ കുടുംബങ്ങൾ ഉണരണം: മാർ മാത്യു അറയ്ക്കൽ ‍

വിശ്വാസ വെല്ലുവിളികളെ അതിജീവിക്കാൻ‍ കുടുംബങ്ങൾ ഉണരണം: മാർ മാത്യു അറയ്ക്കൽ ‍

കാഞ്ഞിരപ്പള്ളി: സഭയുടെ അടിസ്ഥാന ഘടകമാണ് കുടുംബങ്ങളെന്നും നിസാര കാരണങ്ങളുടെ പേരിൽ ‍ കുടുംബ ബന്ധങ്ങൾ ‍ തകരാൻ‍ അനുവദിക്കരുതെന്നും വിശ്വാസവെല്ലുവിളികളെ അതിജീവിക്കാൻ‍ കുടുംബങ്ങൾ‍ ഉണരണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ ‍. കാഞ്ഞിരപ്പള്ളി രൂപതയുടെ നാൽപ്പത്തിമൂന്നാം രൂപതാ ദിനാഘോഷങ്ങള്‍ കൂവപ്പള്ളി അമൽ‍ജ്യോതി എഞ്ചിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ ‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികാരി ജനറാൾ‍ ഫാ. ജോർ‍ജ് ആലുങ്കലിന്റെ നേതൃത്വത്തിൽ ‍ ഖൂഥാആ പ്രാർ‍ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാർ‍ തോമസ് തറയിൽ ‍ വിശ്വാസവും ജാഗ്രതയും കൂട്ടായ്മയും എന്ന വിഷയത്തിൽ ‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യമില്ലായ്മയാണ് സഭയിലെ ഇന്നത്തെ ഏറ്റവും വലിയ പരാജയമെന്നും ഒന്നിച്ചുനിന്ന് സഭയുടെ സ്വത്വബോധത്തെ പൊതുസമൂഹത്തിൽ ‍ പ്രതിഫലിപ്പിക്കണമെന്നും മാർ‍ തോമസ് തറയിൽ സൂചിപ്പിച്ചു. മികച്ച കുടുംബകൂട്ടായ്മകളുള്ള ഇടവകകൾ‍ക്ക് ഏർ‍പ്പെടുത്തിയിരിക്കുന്ന അവാർ‍ഡുകളും ട്രോഫികളും സെന്റ് ഡോമിനിക്‌സ് ചര്‍ച്ച് ആലംപള്ളി, മേരിമാതാ ഫൊറോന ചർ‍ച്ച് പത്തനംതിട്ട, സെന്റ് ആന്റണീസ് ചർ‍ച്ച് തരകനാട്ടുകുന്ന്, സെന്റ് മേരീസ് ചര്‍ച്ച് ആനിക്കാട് എന്നീ ഇടവകകൾ‍ക്ക് മാർ‍ മാത്യു അറയ്ക്കൽ ‍, മാർ ജോസ് പുളിക്കൽ എന്നിവർ‍ വിതരണം ചെയ്തു. കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ചർ‍ച്ച് ഗായകസംഘം കൂട്ടായ്മാഗാനം ആലപിച്ചു. സഹായമെത്രാൻ മാർ‍ ജോസ് പുളിക്കൽ സമാപന സന്ദേശം നല്‍കി. രൂപത വികാരി ജനറാൾ‍ ഫാ. ജസ്റ്റിന്‍ പഴേപറമ്പിൽ ‍ സ്വാഗതവും പാസ്റ്ററൽ ‍ കൗണ്‍സിൽ ‍ സെക്രട്ടറി വി. സി. സെബാസ്റ്റിയൻ‍ കൃതജ്ഞതയും പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് മൂന്ന് പുതിയ ഫൊറോനകളും പ്രവാസി അപ്പസ്‌തോലേറ്റും
കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് വെളിച്ചിയാനി, പാലപ്ര, മാങ്ങാപ്പാറ, പൊടിമറ്റം, ഇടക്കുന്നം, ഇഞ്ചിയാനി, ജോണ്‍പോള്‍ നഗര്‍, കാരികുളം, പൂമറ്റം, പാലമ്പ്ര എന്നീ ഇടവകള്‍ ഉള്‍ക്കൊള്ളുന്ന വെളിച്ചിയാനി ഫൊറോന, പെരുവന്താനം, അമലഗിരി, അഴങ്ങാട്, ചെറുവള്ളിക്കുളം, ഏലപ്പാറ, കണയങ്കവയല്‍, മേലോരം, മുറിഞ്ഞപുഴ, നല്ലതണ്ണി, പീരുമേട്, പുറക്കയം, കുട്ടിക്കാനം എന്നീ ഇടവകകളെ ഉള്‍പ്പെടുത്തി പെരുവന്താനം ഫൊറോന, മുണ്ടിയെരുമ, അന്യാര്‍തൊളു, ചേമ്പളം, ചോറ്റുപാറ, നിര്‍മ്മലാപുരം, പാമ്പാടുംപാറ, പുളിയന്മല, രാമക്കല്‍മേട്, സന്യാസിയോട, തേര്‍ഡ് ക്യാമ്പ് എന്നീ ഇടവകള്‍ ചേര്‍ത്ത് മുണ്ടിയെരുമ ഫൊറോന എന്നിങ്ങനെ മൂന്ന് പുതിയ ഫൊറോനകള്‍. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 10 ഫൊറോനകളാണ് നിലവിലുള്ളത്. ഇടവകകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവുമൂലം ഭരണനിര്‍വ്വഹണം കൂടുതല്‍ സജീവമാക്കാനാണ് പുതിയ ഫൊറോനകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വികാരിജനറാളും ചാന്‍സിലറുമായ റവ. ഡോ. കുര്യന്‍ താമരശ്ശേരി നിര്‍വഹിച്ചു.

കാഞ്ഞിരപ്പള്ളി രൂപത പ്രവാസി അപ്പസ്‌തോലേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ നടത്തി. രൂപതയ്ക്ക് പുറത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും പഠിക്കുകയും ജോലി ചെയ്യുകയും വസിക്കുകയും ചെയ്യുന്നവരുടെയും പ്രവാസജീവിതത്തിനു ശേഷം മടങ്ങിവന്നിരിക്കുന്നവരുമായ രൂപതാംഗങ്ങളുടെ കൂട്ടായ്മയാണ് പ്രവാസി അപ്പസ്‌തോലേറ്റ്. മാറുന്ന സാമൂഹ്യ വ്യവസ്ഥിതികളുടെയും ആഗോളവത്കരണത്തിന്റെയും ഭാഗമായി ജോലി, പഠന സാധ്യതകള്‍ തേടി ഇന്നത്തെ തലമുറ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കും വിവിധ രാജ്യങ്ങളിലേയ്ക്കും കുടിയേറുന്നത് ശക്തമാകുമ്പോള്‍ അവര്‍ക്ക് സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുക അപ്പസ്‌തോലേറ്റ് ലക്ഷ്യമിടുന്നു. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിവന്നിരിക്കുന്നവരുടെ പ്രവര്‍ത്തനപരിചയവും വൈദഗ്ദ്ധ്യവും പരമാവധി ഉപയോഗപ്പെടുത്തുവാനും രാജ്യാന്തരതലത്തിലുള്ള കൂടുതല്‍ അറിവുകളും സാധ്യതകളും പങ്കുവയ്ക്കുവാനും തൊഴില്‍ അവസരങ്ങള്‍, കാര്‍ഷിക കുടിയേറ്റങ്ങള്‍, നിയമപ്രശ്‌നങ്ങള്‍ ഇവയെക്കുറിച്ചെല്ലാം അറിയാനും അപ്പസ്‌തോലേറ്റ് അവസരം നല്‍കും.