രാഹുൽ ഗാന്ധി കോളിങ്….മുണ്ടക്കയത്ത് നിന്നും റോയി കപ്പലുമാക്കൽ ഹോൾഡിങ് ..

രാഹുൽ ഗാന്ധി കോളിങ്….മുണ്ടക്കയത്ത് നിന്നും റോയി കപ്പലുമാക്കൽ ഹോൾഡിങ് ..

മുണ്ടക്കയം : ഇത്തവണ ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുവാൻ ഉറപ്പിച്ചു തന്നെയാണ് കോൺഗ്രസ് നേതൃത്വം.
തിരഞ്ഞെടുപ്പിനായി പ്രവർത്തകരെ താഴേ തട്ടിൽ നിന്നും ശക്തരാക്കുക എന്ന ലക്ഷ്യവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിവിധ ബ്ളോക്ക് പ്രസിഡന്റുമാരുമായി ഫോണിൽ സംസാരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം മുണ്ടക്കയം കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് റോയി കപ്പലുമാക്കലിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ചു സംസാരിച്ചു.

അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചതിന്റെ അമ്ബരപ്പിലാണ് റോയി കപ്പലുമാക്കൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഫോൺ വിളിക്കാൻ സാധ്യതയുണ്ടെന്നു റോയിയെ ഡൽഹിയിൽ നിന്ന് അറിയിച്ചിരുന്നെങ്കിലും വിളി വന്നപ്പോൾ ശരിക്കും അമ്പരന്നുപോയെന്നു അദ്ദേഹം പറഞ്ഞു .

സംഭാഷണം അഞ്ച് മിനിറ്റോളം നീണ്ടു. പാർട്ടിയുടെ നിലവിലെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞശേഷം ബൂത്ത് തലങ്ങൾ തൊട്ടുള്ള ശാക്തീകരണം അനിവാര്യമാണെന്ന് രാഹുൽ ഓർമിപ്പിച്ചു. പ്രവർത്തനങ്ങളെപ്പറ്റി റോയി വിശദീകരിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെപ്പറ്റിയാണ് രാഹുൽ ഓർമിപ്പിച്ചത്. തിരഞ്ഞെടുപ്പിനായുള്ള പ്രചാരണങ്ങൾ ഉൗർജിതമാക്കണമെന്ന അറിയിപ്പോടെയാണ് സംഭാഷണം അവസാനിപ്പിച്ചത്.