റബ്ബറിന് നല്ലകാലം വരുന്നു ..ജി എസ് ടിയ്ക്ക് നന്ദി ..

റബ്ബറിന് നല്ലകാലം വരുന്നു ..ജി എസ്  ടിയ്ക്ക്  നന്ദി ..

കാഞ്ഞിരപ്പള്ളി : . ജിഎസ്ടിയിൽ കയറ്റുമതിയെ നികുതിയിൽനിന്ന് പൂർണമായും ഒഴിവാക്കിയതിന്റെ നേട്ടം കൂടുതൽ കിട്ടുവാൻ പോകുന്നത് റബ്ബർ കർഷകർക്ക്.

നിലവിൽ ഇറക്കുമതിയാണ് റബറിന്റെ വിലയിടിവിനു പ്രധാന കാരണം. നികുതിയില്ലാതെ കയറ്റുമതി സാധ്യമാകുകയും ഇറക്കുമതിക്ക് നികുതി ചുമത്തുകയും ചെയ്യുമ്പോൾ റബർ ഇറക്കുമതി ലാഭകരമല്ലാതായിത്തീരും. അതോടെ നാട്ടിലെ റബ്ബറിന്റെ വിലയുയർന്നു അന്താരാഷ്ട്ര വിലയേക്കാൾ മുകളിൽ പോകുവാൻ സാധ്യതയുണ്ട്. അങ്ങനെ റബ്ബറിന് പഴയതുപോലെ നല്ലകാലം വരുവാനുള്ള സാധ്യതകൾ തെളിയുന്നുണ്ട്.

എന്നാൽ ഇത് നടപ്പിലാക്കാതിരിക്കുവാൻ പതിവുപോലെ വ്യാപാരികൾ എന്തെങ്കിലും കുതന്ത്രങ്ങൾ കണ്ടുപിടിക്കാതിരിക്കില്ല .. കാത്തിരുന്ന് കാണുകതന്നെ ..