റബർ വില തകർന്നതോടെ പലർക്കും ഈ ഓണം കണ്ണീരോണം

റബർ  വില തകർന്നതോടെ പലർക്കും ഈ ഓണം കണ്ണീരോണം

കാഞ്ഞിരപ്പള്ളി : റബർ വില മൂക്ക് കുത്തിയതോടെ ഈ വർഷത്തെ ഓണം കണ്ണീരോണം ആയിരിക്കുമെന്ന് പലർക്കും തീർച്ചയായി ..” കാണം വിറ്റും ഓണം ഉണ്ണണം ” എന്ന പഴമൊഴിയ അന്വർഥമാക്കികൊണ്ട്, ഈ വർഷം ഒന്നാം ഉണ്ണണം എങ്കിൽ പലർക്കും കാണം വില്കേണ്ടി വരും എന്ന ദയനീയ അവസ്ഥിയിലാണ് കാര്യങ്ങൾ ..

പ്രതികൂല കാലാവസ്‌ഥയും റബറിന്റെ വിലയിടിവുംമൂലം പാതിമരവിച്ച മനസുമായാണു കഴിയുകയാണ്‌ താലൂക്കിലെ റബര്‍ കര്‍ഷകര്‍. പ്രതിസന്ധി അതിരൂക്ഷമായതിനെത്തുടര്‍ന്നു നട്ടംതിരിയുകയാണ്‌ ചെറുകിട കര്‍ഷകര്‍. ടാപ്പിംഗ്‌ നടത്തിയാലും നടത്തിയില്ലെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാനാത്ത അവസ്‌ഥയിലാണ്‌ ഇവര്‍.

rubber-wood-taping-webറബറിന്റെ വില തകർന്നതോടെ കാഞ്ഞിരപ്പള്ളി പല ദയനീയ കാഴ്ചകൾക്കും സാക്ഷ്യം വഹിക്കുകയാണ് . … ടാപ്പിങ് തൊഴിലാളിയും അയാൾക്ക് ജോലി കൊടുത്തിരുന്ന കര്‍ഷകനും ഒരുമിച്ച് മൈക്കാട് പണിക്കുപോകുന്ന കാഴ്ച വരുവാനിരിക്കുന്ന ഭീകര ദുരന്തത്തിന്റെ സാക്ഷ്യപത്രമാണ്‌ . … റബർ എന്നെന്നും സംരക്ഷണം തരും എന്ന് പ്രതീക്ഷിച്ചു കൊണ്ട് മറ്റൊരു ജോലികളിലും പ്രവീണ്യം നേടാത്തവർ യഥാര്ത്യം കണ്ടു പകച്ചു നില്ക്കുകയാണ് … റബ്ബറിൽ ഉള്ള വിശ്വാസം കാരണം വിദ്യാഭാസം പോലും വേണ്ടവിധം യൗവന കാലത്ത് നടത്താതിനാൽ പലരും പരിതപിക്കുന്നു . .. അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാതെ എന്ത് ജോലി ചെയ്യുവാൻ …? കൂലിപണി അല്ലാതെ …

റബര്‍ വിലയിടിവോടെ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം കാഞ്ഞിരപ്പള്ളിയിലെ തൊഴിലാളികളിയും കഷകരെയും എന്തിനു വൻകിട തോട്ടം ഉടമകളെയും ബാധിച്ചുതുടങ്ങി.

റബര്‍വില ഉയര്‍ന്നുനിന്നപ്പോള്‍ വര്‍ഷംതോറും ആഡംബര കാറുകള്‍ സ്വന്തമാക്കിയിരുന്ന തോട്ടമുടമകള്‍ ഉള്ള വാഹനങ്ങള്‍വില്‍ക്കുകയാണ്. റബര്‍ വിലയിടിവുമൂലം വരുമാനം കുറഞ്ഞതിനുപുറമെ ഇന്ധനത്തിന്റെയും സ്പെയര്‍ പാര്‍ട്സുകളുടെയും അനിയന്ത്രിതമായ വില വര്‍ധനയും നികുതിയിനത്തില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഭാരവും താങ്ങാനാവാതെയാണ് വാഹനങ്ങള്‍ ഒഴിവാക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ ഒരു വീട്ടില്‍ ഒന്നിലധികം വാഹനങ്ങള്‍ ഉണ്ടായിരുന്ന പലരും റബര്‍ വിലയിടിവോടെ അവര്‍ഒന്നിലേക്ക് ഒതുങ്ങാന്‍ നിര്‍ബന്ധിതരായി. മക്കളുടെ വിദ്യാഭ്യാസം, വീട്ടുചെലവ്, ഭവന വായ്പ തിരിച്ചടവ് തുടങ്ങിയവയ്ക്കു പുറമെ വിലക്കയറ്റം കൂടിയായപ്പോള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ പാടുപെടുകയാണ് റബര്‍ കര്‍ഷകര്‍. ആഡംബരങ്ങള്‍ വേണ്ടന്നുവച്ച് നഷ്ടപ്രതാപത്തിന്റെ ഓര്‍മകളില്‍ ഒതുങ്ങുകയാണിവര്‍.

സാമ്പത്തിക മേഖലയും മുരടിച്ചു. കഞ്ഞിരപ്പള്ളിയിലെ വസ്ത്രവ്യാപാരകേന്ദ്രങ്ങള്‍, സ്വര്‍ണക്കടകള്‍, ഹോട്ടലുകള്‍, സിനിമാശാലകള്‍, മദ്യശാലകള്‍, സെപയര്‍പാര്‍ട്സ് കടകള്‍, പഴം- പച്ചക്കറി പെട്ടിക്കട കച്ചവടക്കാര്‍ വരെ പ്രതിസന്ധിയിലായി. ഓട്ടോറിക്ഷ, ടാക്സി, ടൂറിസ്റ്റ് ബസ് ഓട്ടവും കുറഞ്ഞു.

സജീവമായിരുന്ന റബര്‍ ഗ്രാമങ്ങള്‍ വിലയിടിവനെ തുടര്‍ന്ന് ശ്മശാനമൂകതയിലാണ്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധി പെരുന്നാള്‍, ഉത്സവം തുടങ്ങിയ ആഘോഷങ്ങളുടെയും നിറം കെടുത്തി.

കാഞ്ഞിരപള്ളി താലൂക്കിലെ റബര്‍ കര്‍ഷകരില്‍ ഭൂരിഭാഗവും 50 സെന്റ്‌ മുതല്‍ രണ്ട്‌ ഏക്കര്‍ വരെയുള്ളവരാണ്‌. മഴ റബര്‍ കര്‍ഷകര്‍ക്കു വന്‍ നഷ്‌ടമാണ്‌ ഉണ്ടാക്കിയത്‌. ശക്‌തമായ മഴ പെയ്‌തതു ജൂലൈ പകുതിക്കുശേഷമാണെങ്കിലും സീസണ്‍ ആരംഭിച്ച ശേഷം തുടര്‍ച്ചയായി പത്തു ദിവസം ടാപ്പിംഗ്‌ ഇതുവരെ നടന്നിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു.
rubber-thottam-web
ടാപ്പിംഗ്‌ തടസപ്പെട്ടതു കര്‍ഷകരെ മാത്രമല്ല തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചു. ഇനി ടാപ്പിംഗ്‌ സുഗമമായി വന്നാലും ഓണം ആഘോഷിക്കാന്‍ പണം കണ്ടെത്തണമെങ്കില്‍ വേറെ മാര്‍ഗം കണ്ടെത്തണമെന്നു കര്‍ഷകരും തൊഴിലാളികളും പറയുന്നു.

റബറിന്റെ വില കുറഞ്ഞ്‌ 130 രൂപയിലെത്തിയിരിക്കുകയാണ്‌. രണ്ടു വര്‍ഷത്തിനുള്ളില്‍ വിലയിലുണ്ടായ കുറവ്‌ കിലോഗ്രാമിന്‌ 110 രൂപയാണ്‌. ടാപ്പിംഗ്‌ കൂലിയില്‍മാത്രം ഇക്കാലയളവില്‍ 40 ശതമാനത്തിന്റെ വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. ഈ കൂലിക്കു പോലും തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്‌ഥയുമാണ്‌. വില വര്‍ധനവിനെത്തുടര്‍ന്നു മിക്ക തോട്ടങ്ങളിലും ഇത്തവണ വളപ്രയോഗം നടന്നിട്ടില്ല.

സബ്‌സിഡി റദ്ദാക്കിയതിനാല്‍ 40% വരെ വര്‍ധനയാണു വളത്തിന്റെ വിലയില്‍ വര്‍ധന ഉണ്ടായിരിക്കുന്നത്‌. തൊഴിലുറപ്പ്‌ കൂലിയുടെ ആനുകുല്യം പറ്റിയാണു പലരും ഇത്തവണ തോട്ടം തെളിച്ചു വൃത്തിയാക്കിയത്‌. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യാവൂ എന്ന നിലപാട്‌ പഞ്ചായത്തുകള്‍ സ്വീകരിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ അതിനും പണം കണ്ടെത്തേണ്ടിവരും.

ചെറിയ തോട്ടം ഉടമകളിൽ പലരും ഷീറ്റടിച്ചു വിറ്റാല്‍ മുതലാകാത്തതിനാല്‍ പാല്‍ സൊസൈറ്റികളില്‍ കൊടുക്കുകയാണ്. മോശം കാലാവസ്ഥയായതിനാല്‍ പാലിന്റെ ഗുണമേന്മയും (ഡിആര്‍സി) വിലയും കുറഞ്ഞു. ടാപ്പിങ് തൊഴിലാളികളെ കിട്ടാനില്ല. മാരമൊന്നിന് ഒറ്റപ്പട്ടയാണെങ്കില്‍ 2.50 പൈസയും ഇരട്ടയാണെങ്കില്‍ ഏഴു രൂപയുമാണ് കൂലി.
rubber-web-4
റെയിന്‍ഗാര്‍ഡ്ചെയ്തവ വെട്ടണമെങ്കില്‍ ഒരു മരത്തിന് 20 രൂപ വേണം. കഴിഞ്ഞവര്‍ഷം 16 രൂപയും തൊട്ടുമുമ്പ് 12 രൂപയുമായിരുന്നു. ഒരു കിലോ പ്ലാസ്റ്റിക്കിന് രണ്ടു വര്‍ഷം മുമ്പ് 60 രൂപയായിരുന്നത് ഇപ്പോള്‍ 118 ആയി. രാസവളത്തിന്റെയും കീടനാശിനിയുടെയും അടിക്കടിയുള്ള വിലവര്‍ധന താങ്ങാവുന്നതല്ല. കളപറിക്കാനും ആളില്ല. ആസിഡ് വില, പുകപ്പുര വാടക, എല്ലാം കഴിയുമ്പോള്‍ ഒരു കിലോ റബറില്‍നിന്ന് 25 രൂപയാണ് കര്‍ഷകന് കിട്ടുന്നത്.

ഒന്നിടവിട്ട് വെട്ടു നടന്നാല്‍ പോലും കൂലിപ്പണിക്കാന്റെ കൂലി കിട്ടാറില്ല. ടാപ്പിങ്ങുകാര്‍ക്ക് “പപ്പാതി” എന്ന നിലയില്‍ കൊടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്കും വേണ്ട. റബര്‍ കൃഷിയേക്കാള്‍ ലാഭം കൂലിപ്പണിക്ക് പോകുന്നതാണ് പല ചെറുകിട കര്ഷകരും അഭിപ്രായപെട്ടു .

വന്‍കിടക്കാര്‍ പലരും വെട്ടുനിര്‍ത്തി, ചിലര്‍ തോട്ടം പാട്ടത്തിനു നല്‍കി, പക്ഷേ ഫലമുണ്ടായില്ല. പാട്ടക്കാരന്‍ ദിനംപ്രതി വീട്ടില്‍ കയറിയിറങ്ങുകയാണ്. മുതലാകാത്തതിനാല്‍ പാട്ടത്തുക കുറയ്ക്കണമെന്ന അവരുടെ ആവശ്യം ന്യായംതന്നെ. പക്ഷേ പാട്ടം കിട്ടിയ തുക മുഴുവന്‍ ബാങ്കിലടച്ച് ജപ്തിയില്‍നിന്ന് തലയൂരിയിരിക്കുകയാണ് കര്‍ഷകര്‍.

വിലയിടിവിനെത്തുടര്‍ന്ന്‌ ഏറ്റവും ഗുരുതര പ്രതിസന്ധി അനുഭവിക്കുന്നതു തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരാണ്‌.

റബറിന്‌ 200 രൂപയ്‌ക്കു മുകളിലും തടിയ്‌ക്ക്‌ ടണ്ണിനു 7000 രൂപയുമുണ്ടായിരുന്നപ്പോള്‍ പാട്ടത്തിനെടുത്തവരാണു ഭൂരിഭാഗവും. റബറിന്റെ വില ഇപ്പോള്‍ 130 രൂപയും തടിയുടേത്‌ 5000 രൂപയില്‍ താഴെയുമാണ്‌. മാത്രമല്ല, രണ്ടാഴ്‌ചയിലേറെയായി റബര്‍തടി വ്യാപാര മേഖല സ്‌തംഭനാവസ്‌ഥയിലാണ്‌.

നാമമാത്രകര്‍ഷകരില്‍ പലരും കൂലിപ്പണിക്ക് ഇറങ്ങിത്തുടങ്ങി. ജിവിക്കാന്‍ മറ്റ് മാര്‍ഗമില്ല. ടാപ്പിങ് തൊഴിലാളിയും കര്‍ഷകനും ഒരുമിച്ച് മൈക്കാട് പണിക്കുപോകുന്ന കാഴ്ചയും ചില സ്ഥലങ്ങളിൽ കാണുവാൻ സാധിക്കും

 

rubber-4-web

rubber-latesx-web

rubber-web-4

web-rubber-sheets