റബ്ബർ വിലയിടിവിനെതിരെ സമരം, മണിമലയിൽ കർഷകർ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു

റബ്ബർ വിലയിടിവിനെതിരെ സമരം, മണിമലയിൽ കർഷകർ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു

മണിമല : റബ്ബർ വിലയിടിവിനെതിരെ കർഷകവേദിയുടെ നേതൃത്തിൽ റബ്ബർ ഷീറ്റ് പരസ്യമായി കത്തിച്ചു കൊണ്ടുള്ള സംസ്ഥാന തല ഉദ്ഘാടനം മണിമലയിൽ നടന്നു .
വെള്ളാവൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വിനോദ് ശങ്കർ സമരം ഉദ്ഘാടനം ചെയ്തു. കർഷക വേദി പ്രസിഡണ്ട്‌ വി ജെ ലാലി മുഖ്യ പ്രഭാഷണം നടത്തി.

റബ്ബർ ഇറക്കുമതി നിർത്തി വയ്ക്കുക, ഇറക്കുമതി ചുങ്കം 35 ശതമാനം ആക്കി വർദ്ധിപ്പിക്കുക, റോഡുകൾ റബ്ബരസ് ചെയ്യുക , വില സ്ഥിരത ഫണ്ടിൽ നിന്നും റബ്ബറിന് സബ്സിഡി അനുവദിക്കുക, ആവർത്തന കൃഷിക്കുള്ള സബ്സിഡി 50,000 രൂപയാക്കി വർദ്ധിപ്പിക്കുക, തുടങ്ങി 21 ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കർഷകവേദിയുടെ മൂന്നാം ഘട്ട സമരമാണ് മനിമാലയിൽ നടന്നത്.

റബ്ബർ ഷീറ്റും റബ്ബർ ശിഖരങ്ങളും വഹിച്ചു കൊണ്ട് മൂങ്ങനിയിൽ നിന്നും മണിമല ടൌണ്‍ലേക്ക് നടത്തിയ കർഷക റാലിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു . തുടർന്ന് മണിമല ബസ്‌ സ്റ്റാന്റ് ജങ്ക്ഷനിൽ കർഷകർ റബ്ബർ ഷീറ്റുകൾ കൂട്ടിയിട്ടു കത്തിച്ചു.

വീഡിയോ കാണുക :-

2-web-rubber-samaram

3-web-rubber-samaram

 

4-web-rubber-samaram

5-web-rubber-samaram

1-web-rubber-samaram