ചെറുവള്ളി വിമാനത്താവളം യാഥാർത്ഥ്യമാക്കണം: ഡോ. എൻ. ജയരാജ് എം .എൽ. എ

ചെറുവള്ളി വിമാനത്താവളം യാഥാർത്ഥ്യമാക്കണം: ഡോ. എൻ. ജയരാജ്  എം .എൽ. എ


പൊൻകുന്നം:വളരെയേറെ പ്രാധാന്യമുള്ള ചെറുവള്ളി വിമാനത്താവളം യാഥാർത്ഥ്യമാക്കുവാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്തിയ പരിഗണന നൽകണമെന്ന് ഡോ എൻ ജയരാജ് എം എൽ എ പറഞ്ഞു.

കോട്ടയം, ഇടുക്കി , പത്തനംതിട്ട, ആലപ്പുഴ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്കും വിശ്വാസികൾക്കും ആഭ്യന്തര യാത്രക്കാർക്കും നാടിന്റെ വികസനത്തിനും വിമാനത്താവളം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നേതൃയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ചെയർമാൻ ജോസ് കെ മാണിക്ക് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തിൽ മാണിസാർ ഉണ്ടാക്കിയ കരാറാണ് നടപ്പിലാക്കേണ്ടതെന്ന് അഭിപ്രായപ്പെട്ട യോഗം, അതിനായി പാർട്ടി ചെയർമാൻ എടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് വേണ്ട പ്രവർത്തനങ്ങൾക്ക് സംജരാകുവാൻ യോഗം തീരുമാനിച്ചു
നിയോജക മണ്ഡലം പ്രസിഡന്റ് മാത്യൂ ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ , പാർട്ടിയുടെ ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, ബിജു മറ്റപ്പള്ളി, കെ എൻ രവീന്ദ്രൻ നായർ, ഷാജി നല്ലേപ്പറമ്പിൽ, കെ എസ് സെബാസ്റ്റ്യൻ, റെജി മുളവന, ലാൽജീ തോമസ്, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, തുടങ്ങിയവർ സംസാരിച്ചു