ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ്  (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കും

എരുമേലി : ശബരി വി​മാ​ന​ത്താ​വ​ളം യാഥാർഥ്യത്തിലേക്ക്.. വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റിൽ തന്നെയെന്ന് തീരുമാനമായി. ത​ർ​ക്ക​ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് (2263 ഏക്കര്‍) സ​ർ​ക്കാ​ർ ഏറ്റെടുക്കുവാൻ തീരുമാനമായി . മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉ​ന്ന​ത​ത​ലയോഗത്തിലാണ് തീരുമാനമായത് . ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സർക്കാർ നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കും.

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്‌ഷന്‍ 77 അനുസരിച്ചായിരിക്കും നടപടി. നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവയ്ക്കാനാണ് ആലോചിക്കുന്നത്. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും റ​വ​ന്യൂ സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് ഇപ്പോള്‍ ഹൈക്കോടതിയിലാണ്. ശബരിമല തീര്‍ഥാടകര്‍ക്കുള്ള വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ സ്ഥാപിക്കുന്നതിന് 2017ലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അന്നത്തെ അഡീ. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്.

—————————-

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന തർക്കഭൂമിയായ ചെ​റു​വ​ള്ളി എസ്റ്റേറ്റിൽ (2263 ഏക്കര്‍) കൂടി ഒരു യാത്ര ..

ശ​ബ​രി​ വി​മാ​ന​ത്താ​വ​ളം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന തർക്കഭൂമിയായ ചെ​റു​വ​ള്ളി എസ്റ്റേറ്റ് പൂർണമായും കണ്ടിട്ടില്ലാത്തവർക്ക് അതിലൂടെ യാത്ര ചെയ്യുവാൻ ഇതാ ഒരു അവസരം.. ചെറുവള്ളി എസ്റ്റേറ്റിന്റെ ഇന്നത്തെ അവസ്ഥ നേരിട്ട് കാണുക…ഹൈക്കോടതിയുടെ അനുകൂല പരാമർശം ലഭിച്ചപ്പോൾ തന്നെ, ഒരു ഭാഗത്തെ റബ്ബർ മരങ്ങൾ മുറിച്ചു മാറ്റി കൈതക്കൃഷി തുടങ്ങിക്കഴിഞ്ഞു .. എന്തായാലും വിമാനത്താവളം നിർമ്മിക്കുവാൻ വേണ്ടി, സർക്കാർ, ചെറുവള്ളി എസ്റ്റേറ്റ് പൂർണമായും ഏറ്റെടുക്കുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് . വീഡിയോ ഇവിടെ കാണുക


..