ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ആരംഭിച്ചു

ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ആരംഭിച്ചു

കോരുത്തോട് : കോരുത്തോട് മുക്കുഴിയിൽ ശബരിമലയിലേക്കുള്ള പരന്പരാഗത കാനനപാത തെളിക്കല്‍ ഇന്ന് രാവിലെ ആരംഭിച്ചു . ഒറ്റദിവസംകൊണ്ട് ഇക്കോഡവലപ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാനനപാത വെട്ടിത്തെളിച്ച്‌ സഞ്ചാരയോഗ്യമാക്കാനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. അഞ്ചു സംഘങ്ങൾ ആയി തിരിഞ്ഞു കാട് വെട്ടി തെളിക്കുവാൻ ആണ് പരിപാടി.

മുക്കുഴി ശ്രീ ശങ്കര ക്ഷേത്രത്തിന്റെ മുൻപിൽ നിന്നും ഡി എഫ് ഓ ശ്രീ സി. ബാബു പരിപാടി ഉദ്ഘാടനം ചെയ്തു .