എരുമേലിയിൽ തിരക്ക് കൂടിയെങ്കിലും കാനനപാതയിൽ തീർഥാടകർ കുറവ്

എരുമേലി∙ നഗരത്തിൽ തിരക്ക് കൂടിയെങ്കിലും കാനനപാതയിൽ തീർഥാടകരുടെ എണ്ണത്തിൽ വർധനയില്ലാത്തത് ഇക്കോ ഡവലപ്മെന്റ് സൊസൈറ്റി, വനസംരക്ഷണ സമിതി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളെ ആശങ്കയിലാക്കുന്നു. എരുമേലി– കാളകെട്ടി– കരിമല വഴിയാണ് പാത കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം മുതൽ എരുമേലിയിൽ എത്തുന്ന തീർഥാടകരുടെ തിരക്കിൽ ഗണ്യമായ വർധന കാണുന്നുണ്ട്. സ്ഥിരം, താൽക്കാലിക ഹോട്ടലുകളിലും കച്ചവടം വർധിച്ചു. സിന്ദൂരം, ശരക്കോൽ, കച്ച, ഗദ വിൽപനശാലകളിലും ഭേദപ്പെട്ട കച്ചവടം നടന്നു.