സേഫ് സോണിന്റെ സഹായത്തോടെ നഷ്ടപെട്ട ബാഗ് തിരിച്ചു നൽകി

സേഫ് സോണിന്റെ സഹായത്തോടെ നഷ്ടപെട്ട ബാഗ് തിരിച്ചു നൽകി

എരുമേലി : ശബരിമല തീർത്ഥാടകർ ബസ്സിൽ മറന്നുവെച്ച പണവും, ഫോണും അടങ്ങിയ സാധനങ്ങൾ സേഫ് സോൺ ഓഫീസിന്റെ കാര്യക്ഷമത മൂലം തിരിച്ചു കിട്ടി. 6000 രൂപയും നിരവധി തിരിച്ചറിയൽ കാർഡുകളും സ്മാർട്ട് ഫോണും ഉൾപ്പെടെ ഇന്നു രാവിലെ 7.30 ന് ആണ് പത്തനംതിട്ട ബസിൽ വച്ച് ചെന്നൈ സ്വദേശികളായ മനോജ് ,രഘു എന്നീ അയ്യപ്പന്മാർ ബാഗ് മറന്നു പോയത് .

ആയത് പോലീസ് എരുമേലി സേഫ് സോണിൽ അറിയിക്കുകയും പത്തനംതിട്ടയിൽ ചെന്ന ബസിൽ അന്വേഷണം നടത്തുകയും വീണ്ടെടുത്ത ബാഗ് ഒരു മണിക്കൂറിനുള്ളിൽ ശരണ്യ ബസിൽ എരുമേലിയിൽ എത്തിച്ചു അയ്യപ്പന്മാർക് തിരികെ നൽകുകയും ചെയ്തു .

പോലീസും അയ്യപ്പന്മാരും നേരിട്ടെത്തി സേഫ് സോൺ ഓഫിസിലെ ജീവനക്കാരെ അഭിനദനം അറിയിച്ചു . സേഫ് സോൺ ഓഫീസർ അനീഷ് കുമാർ,എം വി ഷാനവാസ് കരീം ,സേഫ് സോൺ ഡ്രൈവർ റെജി മുതലായവരാണ് ആ ഉദ്യമത്തിൽ പങ്കെടുത്തവ സേഫ് സോൺ ജീവനക്കാർ.