സഹോദയ സര്‍ഗ്ഗസംഗമത്തിനു കൊടിയിറങ്ങി, കിരീടം ലൂര്‍ദ്ദ് പബ്ലിക് സ്‌കൂളിന്

കാഞ്ഞിരപ്പള്ളി” ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ മൂന്നു ദിവസങ്ങളായി നടന്നുവന്നിരുന്ന സി​ബി​എ​സ്ഇ കോ​ട്ട​യം സ​ഹോ​ദ​യ സ​ർ​ഗ​സം​ഗ​മ​ത്തി​ൽ കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ 770 പോയിന്റോടെ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി . സ്കൂ​ളി​ന്‍റെ 25 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​പ​ട്ടം ലൂ​ർ​ദ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.

ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ 762 പോയിന്റുകളുമായി കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂൾ തൊട്ടുപിന്നിലെത്തി . സഹോദയ മേളയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കിരിടം സ്വന്തമാക്കിയിരുന്ന ഗിരിദീപം ബെദനി സെന്‍ട്രല്‍ സ്കൂൾ ഇക്കുറി 733 പോയിന്റുകളുമായി മൂന്നാംസ്ഥാനം കരസ്ഥമാക്കി .

ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഒ​രേ പോ​ലെ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചാ​ണ് 770 പോ​യി​ന്‍റു​മാ​യി ലൂ​ർ​ദ് സ്കൂ​ൾ സ​ർ​ഗ​സം​ഗ​മ കി​രീ​ടം ചൂ​ടു​ന്ന​ത്.
കാ​റ്റ​ഗ​റി ഒ​ന്ന്, നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലും സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലും പോ​യി​ന്‍റ് നേ​ടി​യാ​ണ് ലൂ​ർ​ദ് സ്കൂ​ളി​ന്‍റെ ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ പ​ട്ടം. 167 കു​ട്ടി​ക​ളാ​ണ് സ്കൂ​ളി​ൽ​നി​ന്നും മ​ത്സ​ര​ത്തി​നാ​യി എ​ത്തി​യ​ത്. പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ആ​ദ്യ പ​ത്തി​ൽ ഒ​രു സ്ഥാ​നം നേ​ടി​യാ​ണ് മ​ട​ങ്ങി​യ​ത്. ദ​ഫ്മു​ട്ട്, ഒ​പ്പ​ന എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ലൂ​ർ​ദ് സ്കൂ​ൾ ബാ​ൻ​ഡു​മേ​ള​ത്തി​ലും ദേ​ശ​ഭ​ക്തി​ഗാ​ന​ത്തി​ലും സം​ഘ​ഗാ​ന​ത്തി​ലും ഇ​ൻ​സ്ട്രു​മെ​ന്‍റ​ൽ സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ലും വോ​ക്ക​ൽ മ്യൂ​സി​ക് വി​ഭാ​ഗ​ത്തി​ലും സ​ന്പൂ​ർ​ണ വി​ജ​യം നേ​ടി.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം സി.ബി.എസ്..ഇ.അക്കാഡമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിജയികള്‍ക്ക ് സിനിമാതാരം ലെന കുമാര്‍ ട്രോഫികള്‍ സമ്മാനിച്ചു. ഫാ.ഷിദജു പാറത്താനം, =ഫാ. ഡാർവിൻ വാലുമണ്ണേല്‍, ഫാ.സണ്ണി കുരുവിള, ഫാ.മനു മാത്യു എന്നിവര്‍ സംസാരിച്ചു.

സഹോദയ സര്‍ഗ്ഗസംഗമത്തിലെ ചാമ്പ്യൻമാർക്കുള്ള സമ്മാനദാനം

കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിൽ മൂന്നു ദിവസങ്ങളായി നടന്നുവന്നിരുന്ന സി​ബി​എ​സ്ഇ കോ​ട്ട​യം സ​ഹോ​ദ​യ സ​ർ​ഗ​സം​ഗ​മ​ത്തി​ൽ കോ​ട്ട​യം ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ 770 പോയിന്റോടെ ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി . സ്കൂ​ളി​ന്‍റെ 25 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​പ​ട്ടം ലൂ​ർ​ദ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​ത്.

ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ 762 പോയിന്റുകളുമായി കളത്തിപ്പടി മരിയന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂൾ തൊട്ടുപിന്നിലെത്തി . സഹോദയ മേളയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കിരിടം സ്വന്തമാക്കിയിരുന്ന ഗിരിദീപം ബെദനി സെന്‍ട്രല്‍ സ്കൂൾ ഇക്കുറി 733 പോയിന്റുകളുമായി മൂന്നാംസ്ഥാനം കരസ്ഥമാക്കി . വിജയികൾക്കുള്ള സമ്മാനദാനം ഇവിടെ കാണുക :

….