ചിറക്കടവ് മണ്ണംപ്ലാവ് സെന്റ് മാര്‍ട്ടിന്‍ കപ്പേളയില്‍ തിരുനാളിനു തുടക്കമായി

ചിറക്കടവ്: മണ്ണംപ്ലാവ് സെന്റ് മാര്‍ട്ടിന്‍ കപ്പേളയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ തിരുനാളിനു തുടക്കമായി . നവംബര്‍ 11 നു തിരുനാൾ സമാപിക്കും. .

നവംബർ രണ്ടിന് രാവിലെ ആറിന് – ഫാ. വര്‍ഗീസ് പുതുപ്പറന്പില്‍ കൊടിയേറ്റ് നടത്തി. തുടർന്ന് വിശുദ്ധകുര്‍ബാനയും , നൊവേനയും ഫാ. അലക്‌സ് വാഴപ്പിള്ളി സിഎസ്എസ്ആര്‍.ന്റെ കാർമ്മികത്വത്തിൽ നടന്നു. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്റെ കാർമ്മികത്വത്തിൽ വൈകുന്നേരം 4.15ന് വിശുദ്ധകുര്‍ബാനയും, നൊവേനയും നടന്നു. .

മൂന്നിന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന, നൊവേന, വൈകുന്നേരം 4.15ന് വിശുദ്ധകുര്‍ബാന, നൊവേന – ഫാ. മാത്യു നിരവത്ത്. നാലിന് രാവിലെ 5.15ന് വിശുദ്ധകുര്‍ബാന, നൊവേന, വൈകുന്നേരം 4.15ന് വിശുദ്ധകുര്‍ബാന, നൊവേന – ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം.

അഞ്ചു മുതല്‍ ഒന്പതു വരെ തീയതികളില്‍ രാവിലെ ആറിനും വൈകുന്നേരം 4.15നും വിശുദ്ധകുര്‍ബാന, നൊവേന. വിവിധ ദിവസങ്ങളില്‍ ഫാ. തോമസ് കിളിരൂപ്പറന്പില്‍, ഫാ. ജോസഫ് അറയ്ക്കപ്പറന്പില്‍, ഫാ. തോമസ് നരിപ്പാറയില്‍, ഫാ. തോമസ് മുണ്ടിയാനിക്കല്‍, ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 10ന് രാവിലെ ആറിന് വിശുദ്ധകുര്‍ബാന, നൊവേന, ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധകുര്‍ബാന, നൊവേന – ഫാ. മാത്യു കുഴിക്കാട്ട്, 5.15ന് ഇടവക ദേവാലയത്തിലേക്ക് പ്രദക്ഷിണം, സ്‌നേഹവിരുന്ന്. 11ന് രാവിലെ 10ന് തിരുനാള്‍കുര്‍ബാന, ലദീഞ്ഞ് – ഫാ. ജോസഫ് പുല്ലംപ്ലായില്‍, തുടര്‍ന്ന് കൊടിയിറക്ക്.