ജെ.സി.ബി പണിക്കിടയിൽ മരം ഒടിഞ്ഞുവീണ് പുഞ്ചവയൽ സ്വദേശിയായ യുവാവ് മരിച്ചു

ജെ.സി.ബി പണിക്കിടയിൽ മരം ഒടിഞ്ഞുവീണ് പുഞ്ചവയൽ സ്വദേശിയായ യുവാവ് മരിച്ചു

മുണ്ടക്കയം : ജെ.സി.ബി പണിക്കിടയിൽ മരം ഒടിഞ്ഞുവീണ് ഗുരുതരമായി പരുക്കേറ്റ പുഞ്ചവയൽ സ്വദേശിയായ യുവാവ് മരിച്ചു. പുഞ്ചവയൽ കടമാൻതോട് സ്വദേശി സജി അരയൻപാറ ആണ് മരിച്ചത് .

കൂട്ടിക്കൽ – കാവാലി റോഡിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കെട്ടിട നിർമ്മാണ ജോലിക്കായി ജെ സി ബി ഉപയോഗിച്ച് തെങ്ങ് പിടർത്തുന്നതിനിടയിൽ തെങ്ങ് സമീപത്തെ മരത്തിൽ വീഴുകയായിരുന്നു. ഇതോടെ ശിഖരം ഒടിയുകയും സമീപത്ത് ജോലി ചെയ്യുകയായിരുന്ന മേസ്തിരിയുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല