അഞ്ചിലിപ്പ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു

അഞ്ചിലിപ്പ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു

കാഞ്ഞിരപ്പള്ളി : ചിറ്റാർ പുഴയിൽ അഞ്ചിലിപ്പയിലെ ചെക്കുഡാമിൽ കുളിക്കുവാൻ ഇറങ്ങിയയാൾ കയത്തിൽ മുങ്ങി മരിച്ചു. വെളിച്ചിയാനി കോഴിമല പരേതനായ സ്കറിയയുടെ മകൻ, സജി സ്കറിയ(48)യാണ് അപകടത്തിൽ പെട്ട് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ചെക്കുഡാമിന്റെ അടുത്തുള്ള പറമ്പിൽ നിന്നും ഈറ്റ വെട്ടുന്നതിനു വന്ന എട്ടംഗ സംഘതോടൊപ്പമാണ് സജി എത്തിയത്. പണി കഴിഞ്ഞപ്പോൾ കുളിക്കുന്നതിനായി സജി ചെക്കുഡാമിൽ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷപെടുത്തുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തി സജിയുടെ മൃതദേഹം പുറത്തെടുത്തു .

സജിയുടെ ശവസംസ്കാരം ശനിയാഴ്ച 3.30 PM ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പൊടിമറ്റം സെന്റ് മേരീസ് ദേവാലയത്തിൽ സംസ്കരിക്കും . ഭാര്യ ജിജി പാണ്ടിയാംപറമ്പിൽ കാഞ്ഞിരപ്പള്ളി, മകൾ റോസ് തെരേസ് ഉഡുപ്പിയിൽ നഴ്സിംഗ് വിദ്യാർത്ഥി . മാതാവ് റോസമ്മ കുഴിമണ്ണിൽ മാമ്മൂട് . സഹോദരങ്ങൾ : അജി സ്കറിയ വെളിച്ചിയാനി, സജിനി പ്ലാപ്പറമ്പിൽ ഏന്തയാർ, വിജിനി പുല്ലുരുത്തിയിൽ മുക്കുളം.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ജോസഫ് തോമസ് , കെ എസ് ഓമനക്കുട്ടൻ, കെ കെ സുരേഷ് , വി ബി ജിജോ , എസ് ശ്രീജിത്ത്, പി കെ സന്തോഷ്, ജിഷ്ണു രാഘവൻ മുതലായവരാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെടുക്കുന്നതിനു നേതൃത്വം വഹിച്ചത്.