സാംസ്ക്കാരികോൽസവത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം നടന്നു

സാംസ്ക്കാരികോൽസവത്തിന്റെ ഭാഗമായി  പ്രതിഭാ സംഗമം നടന്നു

കാഞ്ഞിരപ്പള്ളി : സാംസ്ക്കാരിക സമിതി സംഘടിപ്പിച്ച സാംസ്ക്കാരികോൽസവത്തിന്റെ ഭാഗമായി നടന്ന പ്രതിഭാ സംഗമം സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉൽഘാടനം ചെയ്തു. മാതാപിതാക്കൾ മക്കൾക്ക് മാതൃകയായി മാറണമെന്ന് അദ്ദേഹം ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു. മത നിരപേക്ഷ ഇന്ത്യയെന്ന ആശയം അവസാനകാലം വരെ കാത്തു സൂക്ഷിക്കുവാൻ എല്ലാവരും ഒത്തു പ്രവർത്തിക്കണം. മാതാപിതാക്കളെ വെടിവെച്ചു കൊല്ലുന്ന രാജ്യമായി ഇന്ത്യയും ഇതിൽ ഉൾപ്പെടുന്ന കേരളവും മാറി കൊണ്ടിരിക്കുന്നു.ഇത് സാംസ്ക്കാരിക അധ:പതനത്തിന്റെ തുടക്കമാണ്.സാംസ്ക്കാരിക രംഗം വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സാംസ്ക്കാരിക മുന്നേറ്റത്തിന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്നും വി എൻ വാസവൻ അഭ്യർത്ഥിച്ചു.

സിനിമാ താരം ഇന്ദ്രൻസ് മുഖ്യ പ്രഭാഷണം നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജുകുട്ടി അധ്യക്ഷയായി. കെ.രാജേഷ്, ഷമീം അഹമ്മദ്, സി വി അനിൽകുമാർ എന്നിവർ സംസാരിച്ചു.

വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച നിയ പത്യാല, സനോജ് സുരേന്ദ്രൻ കാലായിൽ, എ പി വിശ്വം, കെ ജെ തോമസ്, നൗഷാദ് വെംബ്ലി ,സോജൻ തുണ്ടിയിൽ, സുമേഷ് കൂട്ടിക്കൽ, ലിബിൻ ജോസ്, ജോഷി മംഗലം, അരുൺ മോഹൻ, ശശികുമാർ ,രാഹുൽ കൊച്ചാപ്പി, സനേഷ്മുട്ടപ്പള്ളി എന്നിവരെ സംഗമത്തിൽ വെച്ച് ആദരിച്ചു.