അകാലത്തിൽ പൊലിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം

അകാലത്തിൽ പൊലിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ ഫിലിപ്പിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം

മുണ്ടക്കയം: അകാലത്തിൽ പൊലിഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍, ന്യൂസ് 18 ചാനലിലെ റിപ്പോർട്ടർ ആറ്‍യിരുന്ന സനല്‍ ഫിലിപ്പിന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം വെള്ളിയാഴ്ച 2ന് മുണ്ടക്കയത്തു നടത്തും. മുണ്ടക്കയം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന അനുസ്മരണത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുപ്പത്തിമൂന്നാം വയസ്സിൽ അപകടത്തിൽ പെട്ട് ജീവൻ വെടിഞ്ഞ സനൽ ഫിലിപ്പെന്ന മാധ്യമപ്രവര്‍ത്തകന്‍ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃകയും പ്രചോദനവുമായ വ്യക്തിത്വമായിരുന്നു. ലയാള വാര്‍ത്താമാധ്യമരംഗത്ത് സ്വന്തം ഇടം കുറഞ്ഞ കാലം കൊണ്ട് അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുള്ള അതുല്യ പ്രതിഭയായിരുന്നു സനില്‍ ഫിലിപ്പ്. ജയ്ഹിന്ദില്‍ തുടങ്ങി റിപ്പോര്‍ട്ടര്‍ ചാനല്‍ ,തുടര്‍ന്ന് നൃൂസ് 18 ചാനല്‍ വരെ സനൽ തന്റെ കഴിവ് തെളിയിച്ചു. വിവിധ ദൃശൃമാധ്യമങ്ങളിലായി ഡല്‍ഹി, കൊച്ചി, ഇടുക്കി, കോട്ടയം എന്നിവടങ്ങളിലെല്ലാം ജോലി ചെയ്തു.ശ്രദ്ധിക്കപ്പെടാതിരുന്ന നൂറുകണക്കിന് സംഭവങ്ങള്‍ സനില്‍ പൊടിതട്ടി, വിളക്കി സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. അതില്‍ പലതിനും പരിഹാരമായപ്പോള്‍ പല ജീവിതങ്ങളും ചലനാത്മകങ്ങളുമായി.

സാമ്പത്തിക പരാധീനത കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കുടുംബപശ്ചാത്തലത്തിലായിരുന്നു സനിലിന്റെ ജീവിതം മുന്നോട്ടുപോയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിൽ ബിഎ ചരിത്രവിദ്യാര്‍ഥിയായിരിക്കെ, കോളേജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദത്തിനു ശേഷം കോട്ടയം പ്രസ്‌ക്ലബില്‍ ജേണലിസം പൂർത്തിയാക്കിയയാണ് സനൽ തന്റെ മേഖലയിൽ പ്രവേശിച്ചത്.

പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കുന്ന അനുസമരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ബോബിനമാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തും. മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് രഘുവംശം ഫോട്ടോ അനാശ്ചാദനം നിര്‍വ്വഹിക്കും. ബാലഗായകൻ ജ്യോതിഷ്കുമാറിനെ സമ്മേളനത്തിൽ ആദരിക്കും.വിവിധ സംഘടന നേതാക്കള്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ബോബിനമാത്യു, നൗഷാദ് വെംബ്ലി, ഉണ്ണി പുഞ്ചവയല്‍ എന്നിവര്‍ പങ്കെടുത്തു