സനില്‍ഫിലിപ്പിന്റെ പേരില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് കെ.എസ്.രാജു

സനില്‍ഫിലിപ്പിന്റെ പേരില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് കെ.എസ്.രാജു

മുണ്ടക്കയ.ം : അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ സനില്‍ഫിലിപ്പിന്റെ പേരില്‍ മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് കെ.എസ്.രാജു പ്രറഞ്ഞു. മുണ്ടക്കയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച സനില്‍ഫിലിപ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ബോബിനമാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ എം.എസ്.അനീഷ്‌കുമാര്‍ സനല്‍ ഫിലിപ് അനുസ്മരണ സന്ദേശം നല്‍കി. ബാലഗായകന്‍ ജ്യോതിഷ് കുമാറിനെ എസ്.ഐ. കെ.എസ് സുരേഷ്് ആദരിച്ചു.

നൗഷാദ് വെംബ്ലി,റോയ് കപ്പലുമാക്കല്‍, സി.വി.അനില്‍കുമാര്‍,ടി.കെ.ശിവന്‍,ആര്‍.സി നായര്‍,സി.കെ.കുഞ്ഞുബാവ, ചാര്‍ളി കോശി, ഡോ.അനിയന്‍,റവ.ഫാ.മാത്യു തുണ്ടിയില്‍,വി.ടി. അയ്യൂബ് ഖാന്‍,അജിത രതീഷ്, പി.ജി.വസന്തകുമാരി, ലീലാമ്മ കുഞ്ഞുമോന്‍, സിജു കൈതമറ്റം,പി.ഷണ്‍മുഖന്‍, നാസ്സര്‍ മുണ്ടക്കയം, കെ.കെ.ജനാര്‍ദ്ദനന്‍, നിയാസ് കല്ലുപുരക്കല്‍, സോജന്‍ എരുമേലി, സുനില്‍ ടിരാജ്, കെ.ബി.മധു, ജോഷി മംഗലം, റെജി ചാക്കോ, റജീന റഫീക്, സൂസമ്മ മാത്യു, രേഖാദാസ്, ബെന്നി ചേറ്റുകുഴി, ഫ്‌ളോറി ആന്റണി, കെ.സി.സുരേഷ്, പ്രമിള ബിജു, സുപ്രഭ രാജന്‍,ആര്‍.രഞ്ജിത്, ഉണ്ണി പുഞ്ചവയല്‍, ടി.എസ്.അന്‍സര്‍, സാന്റോ ജേക്കബ്, മിലന്‍ മാത്യു, രാജേഷ് പെരുവന്താനം, ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, അജു ജേക്കബ്, ബിജു തോമസ്, ജോബിന്‍ കെ.ക്രിസ്റ്റി, വിപിന്‍ അറക്കല്‍, ജോസ്് തോമസ്, എ.ബി.സി.സാജിദ്, സനിലിന്റെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.