കോവിഡ് ബാധ സ്ഥിരീകരിച്ച മണ്ണംപ്ലാവ് പ്രദേശം യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി

കോവിഡ് ബാധ സ്ഥിരീകരിച്ച  മണ്ണംപ്ലാവ്  പ്രദേശം  യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി

കോവിഡ് ബാധ സ്ഥിരീകരിച്ച മണ്ണംപ്ലാവ് പ്രദേശം യുവമോർച്ച പ്രവർത്തകർ അണുവിമുക്തമാക്കി

ചിറക്കടവ് :- മണ്ണംപ്ലാവും സമീപ പ്രദേശങ്ങളും അണുവിമുക്‌തമാക്കി യുവമോർച്ച. കോവിഡ് ബാധിച്ച കാഞ്ഞിരപ്പള്ളി ഞള്ളമറ്റം സ്വദേശിയുടെ ചിറക്കടവിലെ സമ്പർക്കപട്ടികയിൽ ഉണ്ടായിരുന്ന, പരിശോധന കഴിഞ്ഞ മുഴുവൻ ആളുകളുടെയും ഫലം നെഗറ്റീവ് ആയതിനെതുടർന്നാണ് യുവമോർച്ച മണ്ണംപ്ലാവിൽ അണുനശീകരണം നടത്തിയത്.

മണ്ണംപ്ലാവ് കവല, ആശുപത്രി,മഠം,പള്ളി അങ്കണം, മൂന്നാം മൈൽ എന്നിവിടങ്ങളാണ് യുവമോർച്ച അണുനശീകരണം നടത്തിയത്.വാർഡ് മെമ്പറും ആശാവർക്കറുമായ സോമ അനീഷിന്റെ നേതൃത്വത്തിലാണ് ആണുനശീകരണം നടന്നത്.  യുവമോർച്ച ചിറക്കടവ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അരുൺ എം.ഒ,ബിജെപി ജില്ലാ കമ്മറ്റി അംഗം സന്തോഷ് മൂരിപ്പാറ,മണ്ഡലം IT സെൽ കോ ഓർഡിനേറ്റർ ശ്രീകാന്ത് ചെറുവള്ളി, യുവമോർച്ച ജില്ലാ കമ്മറ്റി അംഗം പ്രശാന്ത് മാലമല,പഞ്ചായത്ത്‌ സെക്രട്ടറി വിഷ്ണു.എസ്. നായർ എന്നിവർ പങ്കെടുത്തു