സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണം

സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പള്ളി : സാന്തോം കോളേജിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ വിതരണവും നടത്തി.

വിദ്യാർത്ഥികൾക്ക് വൃക്ഷതൈ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷക്കീല നസീർ പരിപാടി ഉദ്‌ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളിയെ ശുചിത്വ നഗരമാക്കുവാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷക്കീല നസീർ പറഞ്ഞു. കറിവേപ്പ്, റംബുട്ടാൻ, ആര്യവേപ്പ്, കണിക്കൊന്ന, മഹാഗണി , സപ്പോട്ട തുടങ്ങിയ വൃക്ഷ തൈകളാണ് വിതരണം ചെയ്തത്.
കോളേജ് പ്രിൻസിപ്പൽ ആന്റണി മാർട്ടിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് കൊട്ടാരം, ഇ. ഡി സെബാസ്റ്റ്യൻ, ലില്ലിക്കുട്ടി കൊച്ചുകുന്നേൽ, ബിനു ഷോയി, അൽഫോൻസാ മാത്യു എന്നിവർ പ്രസംഗിച്ചു