മികച്ച ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുവാൻ കേരളത്തിലെ ഏറ്റവും മികച്ച രണ്ടു സ്കൂളുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസും മാന്നാനം കെ ഇ സ്കൂളും ..

മികച്ച  ഉന്നത വിദ്യാഭ്യാസത്തിനു  യോഗ്യത നേടുവാൻ കേരളത്തിലെ ഏറ്റവും മികച്ച രണ്ടു സ്കൂളുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസും മാന്നാനം കെ ഇ സ്കൂളും ..

മികച്ച ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുവാൻ കേരളത്തിലെ ഏറ്റവും മികച്ച രണ്ടു സ്കൂളുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസും മാന്നാനം കെ ഇ സ്കൂളും ..

കാഞ്ഞിരപ്പള്ളി : കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ ഏഴ് റാങ്കുകളും വാരികൂട്ടിയതു രണ്ടു സ്‌കൂളുകൾ. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസും മാന്നാനം കെ ഇ സ്കൂളും .. ആദ്യ പത്തിൽ സെന്റ് ആന്റണീസിനു മൂന്നു റാങ്കുകൾ ലഭിച്ചപ്പോൾ, കെ ഇ സ്കൂൾ നാല് റാങ്കുകൾ കരസ്ഥമാക്കി. ആദ്യ നൂറു റാങ്കുകളിൽ 13 റാങ്കുകൾ കെ ഇ സ്കൂൾ കരസ്ഥമാക്കിയാപ്പോൾ, 11 റാങ്കുകൾ കരസ്ഥമാക്കി സെന്റ് ആന്റണീസ് തൊട്ടുപിറകെയെത്തി.

കേരളത്തിലെ ഏറ്റവും മികച്ച ഈ രണ്ടു സ്കൂളുകളിലും അഡ്മിഷൻ കിട്ടുവാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാത്രമല്ല, വിദേശ മലയാളികളും ധാരാളമായി എത്തുന്നുണ്ട്. ഇത്തവണ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സെന്റ് ആന്റണീൽ നിന്നും നാലാം റാങ്കും എട്ടാം റാങ്കും കരസ്ഥമാക്കിയ സഞ്ജയ് സുകുമാരനും , സൗരവ് സുകുമാരനും കാസർകോട് സ്വദേശികളാണ്. ഏഴാം റാങ്കു നേടിയ നിരഞ്ജൻ ജെ നായർ കോഴിക്കോട് സ്വദേശിയാണ്. ഈ രണ്ടു സ്കൂളുകളോടുമനുബന്ധിച്ചു പാലാ ബ്രിലെന്റ് സ്റ്റഡി സെന്റർ നടത്തുന്ന എൻട്രൻസ് കോച്ചിങ് ക്ലാസുകൾ ആണ് ഈ അസൂയാർഹമായ വിജയത്തിന്റെ ആണിക്കല്ല് .

ഈ പ്രാവശ്യം കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസിൽ പ്ലസ് വണ്ണിന് അഡ്മിഷൻ ലഭിക്കുവാൻ പ്രവേശനപരീക്ഷ എഴുതുവാൻ എത്തിയത് മൂവായിരത്തിലധികം കുട്ടികൾ. വിദേശ മലയാളികളും ധാരാളമായി എത്തിയിരുന്നു. കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് രണ്ടു സ്കൂളുകലിമും പ്രവേശനം നൽകുന്നത്.

കേരള എൻജിനീയറിങ് മാത്രമല്ല, ദേശീയ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകളിലും സംസ്ഥാനത്തെ ഏറ്റവും മികച്ച വിജയങ്ങൾ ഈ രണ്ടു സ്കൂളുകളും പങ്കുവയ്ക്കുന്നു . അതിനാൽ തന്നെ മികച്ച ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടുവാൻ കേരളത്തിലെ ഏറ്റവും മികച്ച രണ്ടു സ്കൂളുകൾ കാഞ്ഞിരപ്പള്ളി സെന്റ് ആന്റണിസും മാന്നാനം കെ ഇ സ്കൂളും ആയിക്കഴിഞ്ഞിരിക്കുന്നു.