ആനക്കല്ല് സെന്റ് ആന്റണീസില്‍ കുരുന്നുകളുടെ ശിശുദിനാഘോഷം ( വീഡിയോ )

ആനക്കല്ല് സെന്റ് ആന്റണീസില്‍ കുരുന്നുകളുടെ ശിശുദിനാഘോഷം ( വീഡിയോ )

കാഞ്ഞിരപ്പള്ളി: ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ ശിശുദിനാഘഷത്തോടനുബന്ധിച്ചു നടന്ന റാലിയിൽ വർണ്ണങ്ങൾ വാരിവിതറി കൊച്ചു കുഞ്ഞുങ്ങൾ നടത്തിയ പ്രകടനം കാഴ്ചക്കാരുടെ പ്രശംസ പിടിച്ചുപറ്റി. അഞ്ഞൂറോളം വരുന്ന കരുന്നു ചാച്ചാജിമാര്‍ റാലിക്കു പകിട്ടേകി. ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ വിവിധ വേഷങ്ങളണിഞ്ഞു റാലിയിൽ പങ്കെടുത്തു. ( വീഡിയോ കാണുക)

മാനേജര്‍ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, അസിസ്റ്റന്റ് വികാരി ഫാ. ആന്‍ജോ കാരപ്പിള്ളി, പി.റ്റി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രച്ഛന്നവേഷങ്ങളും വിവിധ പ്രദര്‍ശനങ്ങളും റാലിയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്‍ജോ കാരപ്പിള്ളി ശിശുദിന സന്ദേശം നല്‍കി. സമ്മേളനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, ലളിതഗാനം, ഗ്രൂപ്പ് ഡാന്‍സ്, നാടോടി നൃത്തം, ആക്ഷന്‍സോങ്, ആനിമേറ്റഡ് റൈം തുടങ്ങി വിവിധ കലാപരിപാടി കള്‍ അരങ്ങേറി.

ആനക്കല്ല് സെന്റ് ആന്റണീസില്‍ നടന്ന കുരുന്നുകളുടെ ശിശുദിനാഘോഷ റാലി ( വീഡിയോ )