ന​ല്ല അ​ധ്യാ​പ​ക​ര്‍ ന​ല്ല വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കും: ഡോ. ​സി​റി​യ​ക് തോ​മ​സ്

ന​ല്ല അ​ധ്യാ​പ​ക​ര്‍ ന​ല്ല വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കും: ഡോ. ​സി​റി​യ​ക് തോ​മ​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി : ന​ല്ല അ​ധ്യാ​പ​ക​ര്‍ ന​ല്ല വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തെ വാ​ര്‍​ത്തെ​ടു​ക്കു​മെ​ന്ന് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​സി​റി​യ​ക് തോ​മ​സ്. സി​പി​ടി ദേ​ശീ​യ​പ​രീ​ക്ഷ​യി​ല്‍ 94 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ജെ​ന്‍​സ​ണ്‍ ജോ​യി​ക്ക് സ്‌​കൂ​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും ല​ക്ഷ്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ ക​ഠി​ന​മാ​യി അ​ധ്വാ​നി​ക്ക​ണ​മെ​ന്നും അ​ധ്വാ​നി​ക്കാ​തെ അ​തി​ന്‍റെ ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തി​ല്‍ അ​ര്‍​ത്ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​ക്കു​ശേ​ഷം സി​എ​യ്ക്ക് ചേ​രാ​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ ഇ​ന്ത്യ​യി​ല്‍ 372 സെ​ന്‍റ​റു​ക​ളി​ലാ​ണ് ന​ട​ന്ന​ത്. ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ള്‍ ഈ ​പ​രീ​ക്ഷ​യി​ല്‍ പ​ങ്കെ​ടു​ത്തു. ജെ​ന്‍​സ​ണെ കൂ​ടാ​തെ സ്‌​കൂ​ളി​ലെ 11 വി​ദ്യാ​ർ​ഥി​ക​ള്‍​കൂ​ടി യോ​ഗ്യ​ത നേ​ടി.

മാ​നേ​ജ​ര്‍ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ് പു​ര​യി​ട​ത്തി​ൽ, ബി​ശ്വാ​സ്, സി​ഇ​ഒ ജോ​സ​ഫ് സേ​വ്യ​ര്‍, അ​ധ്യാ​പ​ക​രാ​യ ജി​നു തോ​മ​സ്, ലി​ന്‍​സി മ​രി​യ സ്റ്റീ​ഫ​ന്‍, ജെ​ന്‍​സ​ണ്‍ ജോ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ സ​മ്മേ​ള​ന​ത്തി​ല്‍ ആ​ദ​രി​ച്ചു.