കാൻസർ രോഗികൾക്കു മുടി നൽകി സെന്റ് ആന്റണീസ് സ്കൂൾ കുട്ടികൾ നന്മയുടെ മാതൃകയായി

കാൻസർ രോഗികൾക്കു മുടി നൽകി സെന്റ് ആന്റണീസ് സ്കൂൾ കുട്ടികൾ നന്മയുടെ മാതൃകയായി

കാഞ്ഞിരപ്പള്ളി∙ കാൻസർ രോഗികൾക്കു വേണ്ടി മുടി മുറിച്ചുനൽകി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നന്മയുടെ മാതൃകയായി.

സർഗക്ഷേത്ര കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ 26 വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഉൾപ്പെടെ മുപ്പതോളം പേർ കാൻസർ രോഗികൾക്കു വിഗ്ഗ് നിർമിക്കാൻ മുടി നൽകിയത്.

കാൻസർ രോഗികളുടെ സംരക്ഷണത്തെ സംബന്ധിച്ചു നിഷ ജോസ് കെ.മാണി നയിച്ച ബോധവൽക്കരണ ക്ലാസിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഇവർ സമൂഹത്തിനു മാതൃകയായത്. പരിപാടികൾക്കു മാനേജർ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിൻസിപ്പൽ ഫാ.മനു കെ.മാത്യു, സ്റ്റാഫ് സെക്രട്ടറി വിൻസെന്റ് മാത്യു എന്നിവർ നേതൃത്വംനൽകി. അടുത്ത ഘട്ടത്തിൽ സന്നദ്ധത അറിയിച്ചുകൊണ്ടു നൂറിലധികം കുട്ടികൾ മുന്നോട്ടു വന്നിട്ടുണ്ടെന്നും സ്‌കൂൾ കോഓർഡിനേറ്റർ അറിയിച്ചു.

LINKS