വിജ്ഞാനച്ചെപ്പ് തുറന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ..

വിജ്ഞാനച്ചെപ്പ് തുറന്ന് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ..

കാ​ഞ്ഞി​ര​പ്പ​ള്ളി : ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ളി​ക് സ്കൂ​ളി​ൽ നടന്ന സ​യ​ൻ​സ് എ​ക്സി​ബി​ഷ​നിലൂടെ വിജ്ഞാനത്തിന്റെ മണിച്ചെപ്പാണ് വിദ്യാർത്ഥികൾ ലോകത്തിന്റെ മുൻപിൽ തുറന്നു വച്ചത് . ലോകത്തിന്റെ ഭാവി നിയന്ത്രിക്കുവാൻ പോകുന്ന റോബോട്ടുകളുടെ നടക്കുന്നതും ഓടുന്നതുമായ പ്രോട്ടോടൈപ്പ് മാതൃകകൾ വിദ്യാർത്ഥികൾ നിർമ്മിച്ചത് കൗതുകത്തേക്കാൾ ഉപരി കാണികൾക്കു അറിവു പകരുന്നവയായിരുന്നു.

ശബ്ദതരംഗങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന യന്ത്രങ്ങൾ, മഴപെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി അയയിൽ ഇട്ടിരിക്കുക്കണ തുണി വീടിനുളിലേക്കു നീക്കിടയിടുകയും മഴ പോകുമ്പോൾ വീണ്ടും വെയിൽ കൊള്ളിക്കുവാൻ ഇടുന്നതുമായ സംവിധാനം കാണികളെ അത്ഭുതപ്പെടുത്തി. തീ പിടിച്ച വീട്ടിനുളിൽ അകപെട്ടുപോയാൽ വീട്ടിനുള്ളിൽ സാധാരണ ഉപയോഗിക്കുന്ന സാധങ്ങൾ ( ഡിയോഡറന്റും ഡിഷ് വാഷറും) ഉപയോഗിച്ച് ശരീരത്തിൽ തീപ്പൊള്ളൽ ഏൽക്കാതെ തീയിൽ നിന്നും രക്ഷപെടുന്ന വിധം കുട്ടികൾ അവതരിപ്പിച്ചത് ഏവരുടെയും അഭിനന്ദനങ്ങൾ പിടിച്ചുപറ്റി. വൈദ്യതിയുടെ സഹായമില്ലാതെ താഴ്ന്ന സ്ഥലങ്ങളിൽ നിന്നും ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന ടെക്‌നിക് സമൂഹത്തിനു വളരെ പ്രയോജനപ്പെടും. അന്ധർക്കു വടിയുടെ ആവശ്യമില്ലാതെ സുഗമമായി നടക്കുവാൻ വിദ്യാർത്ഥികൾ ഡിസൈൻ ചെയ്ത അൾട്രാസോണിക് സെൻസറുകൾ ഘടിപ്പിച്ച ഷൂസ് പ്രതേക ശ്രദ്ധ പിടിച്ചുപറ്റി.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ളി​ക് സ്കൂ​ളിലെ കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ അടൽ ടിങ്കറിങ് ലാബിലെ വിവിധ ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 3D പ്രിന്റിങ് യന്ത്രത്തിലൂടെ ദ്വിമാന തരത്തിലുള്ള വസ്തുക്കൾ നിർമ്മിച്ചത് കാണികൾ കൗതുകത്തോടെയാണ് നോക്കി കണ്ടത്.ആധുനിക ശാസ്ത്ര ലോകം അപ്പാടെ കാഞ്ഞിരപ്പള്ളിയിൽ എത്തിയ പ്രതീതിയായിരുന്നു എക്സിബിഷൻ മുഴുവനും കണ്ടു കഴിഞ്ഞപ്പോൾ കാണികൾക്കുണ്ടായത്. ചെറിയ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ പോലും ആധുനിക സയൻസിൽ അഗാധജ്ഞാനമുള്ളവരായി കാണപ്പെട്ടത് സന്ദർശകരെ അത്ഭുതപ്പെടുത്തി.

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ളി​ക് സ്കൂ​ളി​ൽ നടന്ന സ​യ​ൻ​സ് എ​ക്സി​ബി​ഷ​നും ഫ്ള​വ​ർ ഫെ​സ്റ്റും അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് മാ​നേ​ജ​ർ റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെയ്തു. മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി റീ​നാ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​സ്ത്ര​വും സ​ർ​ഗാ​ത്മ​ക​ത​യും ഒ​രു​മി​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ വ​ർ​ക്കിം​ഗ് മോ​ഡ​ൽ, സ്റ്റി​ൽ മോ​ഡ​ൽ, ചാ​ർ​ട്ട് തു​ട​ങ്ങി വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഫ്ള​വ​ർ ഫെ​സ്റ്റും ന​ട​ന്നു. ഫ്ര​ഷ് ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്, ഡ്രൈ ​ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ്, വെ​ജി​റ്റ​ബി​ൾ കാ​ർ​വിം​ഗ്, ബൊ​ക്കെ മേ​ക്കിം​ഗ്, സാ​ല​ഡ് അ​റേ​ഞ്ച്മെ​ന്‍റ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഫ്ള​വ​ർ മേ​ക്കിം​ഗ്, ജൂ​വ​ല​റി മേ​ക്കിം​ഗ് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് ഫ്ള​വ​ർ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന​ത്.

ത്രീ​ഡി പ്രി​ന്‍റിം​ഗ്, റോ​ബോ​ട്ടി​ക്സ് മു​ത​ലാ​യ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ശാ​സ്ത്രീ​യാ​ഭി​മു​ഖ്യ​വും ജി​ജ്ഞാ​സ​യും വി​ദ്യാ​ർ​ഥി​ക​ളി​ൽ വ​ള​ർ​ത്തു​ക, ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വ് കു​ട്ടി​ക​ൾ നേ​ടി​യെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ അ​റി​യി​ച്ചു

INSPIRE 2018 – SCIENCE EXHIBITION AT SAPS ( വീഡിയോ)

സ​യ​ൻ​സ് എ​ക്സി​ബി​ഷ​ന്റെ വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :