ആനക്കല്ല് സെൻറ് ആൻറണീസിൽ അഖില കേരള ഇന്റർ സ്കൂൾ ടൂർണമെന്റുകൾ

ആനക്കല്ല് സെൻറ് ആൻറണീസിൽ അഖില കേരള ഇന്റർ സ്കൂൾ ടൂർണമെന്റുകൾ

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റും ഫുട്ബോൾ ടൂർണമെന്റും നടന്നു. 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളിൽ സെൻറ് ആൻസ് എച്ച്. എസ്. എസ് കുര്യനാടും എ.കെ.ജെ.എം കാഞ്ഞിരപ്പള്ളിയും ഒന്നാം സ്ഥാന ട്രോഫികൾ കരസ്ഥമാക്കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച ബാറ്റ്കറ്റ് ബോൾ ടൂർണമെന്റ് പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള മണിയാക്കു പാറയും ഫുട്ബോൾ ടൂർണമെന്റ് ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറയും ഉദ്ഘാടനം ചെയ്തു.

15 ടീമുകൾ പങ്കെടുത്ത ബാസ്കറ്റ്ബോളിൽ സെൻറ് ആൻസ് എച്ച്. എസ്. എസ് കുര്യനാട് ഒന്നാംസമ്മാനമായ 5000 രൂപയുടെ ക്യാഷ് അവാർഡും എവർറോളിങ് ട്രോഫിയും സ്വന്തമാക്കി. രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കോട്ടയം ലൂർദ്ദ് പബ്ലിക് സ്കൂളിന് 3000 രൂപയുടെ ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിച്ചു

16 ടീമുകൾ പങ്കെടുത്ത ഫുട്ബോൾ ടൂർണമെൻറിൽ എ.കെ.ജെ.എം കാഞ്ഞിരപ്പള്ളി ഒന്നാംസമ്മാനമായ 5000 രൂപയുടെ ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ പൂഞ്ഞാർ സെൻറ് ആൻറണീസ് എച്ച്. എസ്. എസിന് 3000 രൂപയുടെ ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും സമ്മാനമായി നൽകി.

മാനേജർ ഫാ.ഡോമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. സണ്ണി കുരുവിള ,വൈസ് പ്രിൻസിപ്പൽ ഫാ.മനു മാത്യൂ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കായികാധ്യാപകരായ മനോജ് ജോസ്, ശിവപ്രസാദ്, ജോസുകുട്ടി ആന്റണി, ഷാന്റി സെബാസ്റ്റ്യൻ, സോണി മാത്യൂ എന്നിവർ മൽസരങ്ങൾക്ക് നേതൃത്വം നൽകി.