കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ മൂന്നു റാങ്കുകളും ആനക്കല്ല് സെന്റ് ആന്റണീസിനു സ്വന്തം.

കേരള എൻജിനീയറിങ്  പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ മൂന്നു റാങ്കുകളും ആനക്കല്ല്  സെന്റ്  ആന്റണീസിനു സ്വന്തം.

കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ മൂന്നു റാങ്കുകളും ആനക്കല്ല് സെന്റ് ആന്റണീസിനു സ്വന്തം.

കാഞ്ഞിരപ്പള്ളി : കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ മൂന്നു റാങ്കുകളും സ്വന്തമാക്കിയതോടെ ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ കേരളത്തിലെ ഏറ്റവും മികച്ച വിജയം നേടിയ സ്കൂൾ ആയി മാറി. ആദ്യ നൂറു റാങ്കുകളിൽ പതിനൊന്നു റാങ്കുകളും സെന്റ് ആന്റണീസിനു തന്നെ.

ഇരട്ട സഹോദരങ്ങളായ സഞ്ജയ് സുകുമാരനും , സൗരവ് സുകുമാരനും സംസ്ഥാന തലത്തിൽ നാലും എട്ടും റാങ്കുകൾ കരസ്ഥമാക്കി. നിരഞ്ജൻ ജെ നായർ ഏഴാം റാങ്കു കരസ്ഥമാക്കിയപ്പോൾ, മിഷ്‌മ മറിയം രാജു പതിനാറാം റാങ്കുമായി മിന്നും വിജയം കരസ്ഥമാക്കി.

കാഞ്ഞങ്ങാട് ആനന്ദാശ്രമം സൗപർണ്ണികയിൽ സി. സുകുമാരന്റെയും സുജാതയുടെയും മക്കളാണ് സഞ്ജയും സൗരവും. സുകുമാരൻ ലാബ് കെമിക്കൽ ബിസിനസ് നടത്തുന്നു. സുജാത രാജപുരം സിവിൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറാണ്. കുസാറ്റ് പ്രവേശന പരീക്ഷയിൽ അഞ്ചും ഒൻപതും റാങ്കുകൾ സഞ്ജയും സൗരവും നേടിയിരുന്നു., ജെഇഇ ദേശീയ എഞ്ചിനീയറിംഗ് എൻട്രസ് പരീക്ഷയിൽ 422 ആം റാങ്കും, 1905 ആം റാങ്കും നേടിയ അവർ JE അഡ്വാൻസ് പരീക്ഷയുടെ ഫലം പ്രതീക്ഷിച്ചിരിക്കുന്നു.

ഏഴാം റാങ്കു നേടിയ നിരഞ്ജൻ ജെ നായർ കോഴിക്കോട് സ്വദേശിയാണ്. പിതാവ് കോഴിക്കോട് NIIT – യിലെ പ്രൊഫസറാണ്. മാതാവ് ബാങ്ക് ജീവനക്കാരിയാണ്.

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജർ ഫാ. ഡാർവിൻ വാലുമണ്ണേൽ, പ്രിൻസിപ്പൽ ഫാ.സണ്ണി കുരുവിള വൈസ് പ്രിൻസിപ്പൽ ഫാ. മനു മാത്യു , അസി വികാരി തോമസ് നരിപ്പാറ, പി.റ്റി.എ പ്രസിഡന്റ് അഡ്വ.സോണി തോമസ് എന്നിവർ അഭിനന്ദിച്ചു

tIcf F³Pn\obdnMv {]thi\ ]co£bn BZy ]¯p dm¦pIfn aq¶p dm¦pIfpw B\¡Ãv skâv BâWokn\p kz´w.

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിൽ ആദ്യ പത്തു റാങ്കുകളിൽ മൂന്നു റാങ്കുകളും ആനക്കല്ല് സെന്റ് ആന്റണീസിൽ നിന്നും