സ​ഹോ​ദ​യ സ​ർ​ഗ​സം​ഗ​മം കലാമേള ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ

സ​ഹോ​ദ​യ സ​ർ​ഗ​സം​ഗ​മം കലാമേള ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: 117 സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം കലാപ്രതിഭകളായ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ലാ​​മേ​​ള​​യി​​ൽ തങ്ങളുടെ കഴിവുകളുടെ മാറ്റുരയ്ക്കുവാൻ കാഞ്ഞിരപ്പള്ളിയിൽ എത്തുന്നു. കോ​​ട്ട​​യം സ​​ഹോ​​ദ​​യ​​യു​​ടെ കീ​​ഴി​​ലു​​ള്ള കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ CBSE സ്കൂ​​ളു​​ക​​ളു​​ടെ ക​​ലാ​​മേ​​ള​​യാ​​യ സ​​ർ​​ഗ​​സം​​ഗ​​മ​​ത്തി​​ന് ആ​​തി​​ഥ്യ​​മ​​രു​​ളാ​​ൻ ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ ഒയൂങ്ങിക്കഴിഞ്ഞു . ഒക്ടോബർ 10 മു​​ത​​ൽ 12വ​​രെ​​യാ​​ണ് ക​​ലാ​​മേ​​ള. 10നു ​​രാ​​വി​​ലെ 10നു ​​ച​​ല​​ച്ചി​​ത്ര​​താ​​രം ജ​​ഗ​​ദീ​​ഷ് മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​സ​​ണ്ണി കു​​രു​​വി​​ള മ​​ണി​​യാ​​ക്കു​​പാ​​റ ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​റാ​​യ ക​​ലാ​​മേ​​ള​​യ്ക്ക് സ​​ഹോ​​ദ​​യ പ്ര​​സി​​ഡ​​ന്‍റ് ബെ​​ന്നി ജോ​​ർ​​ജ്, സെ​​ക്ര​​ട്ട​​റി ഫാ. ​​ഷി​​ജു പ​​റ​​ത്താ​​നം, ട്ര​​ഷ​​റ​​ർ ഫ്രാ​​ങ്ക്ളി​​ൻ മാ​​ത്യു, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മ​​നു കി​​ളി​​കൊ​​ത്തി​​പ്പാ​​റ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

നാ​​ല് കാ​​റ്റ​​ഗ​​റി​​ക​​ളി​​ലാ​​യി ആ​​റ് പ്ര​​ധാ​​ന സ്റ്റേ​​ജു​​ക​​ളി​​ലും 20 സ​​ബ് സ്റ്റേ​​ജു​​ക​​ളി​​ലു​​മാ​​യി ന​​ട​​ക്കു​​ന്ന മേ​​ള​​യി​​ൽ 117 സ്കൂ​​ളു​​ക​​ളി​​ൽ നി​​ന്ന് ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ക്കും. കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ക​​ലാ​​മേ​​ള​​യി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 28നു ​​ന​​ട​​ന്ന ഓ​​ഫ് സ്റ്റേ​​ജ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 1500 വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.

12ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സി​​ബി​​എ​​സ്ഇ അ​​ക്കാ​​ദ​​മി​​ക് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ജോ​​സ​​ഫ് ഇ​​മ്മാ​​നു​​വ​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജ​​ണ​​ൽ ഓ​​ഫീ​​സ​​ർ സ​​ച്ചി​​ൻ ഠാ​​ക്കൂ​​ർ, സി​​നി​​മാ​​താ​​രം ലെ​​ന കു​​മാ​​ർ എ​​ന്നി​​വ​​ർ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി​​രി​​ക്കും. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ബെ​​ന്നി ജോ​​ർ​​ജ്, ഫാ. ​​മ​​നു കി​​ളി​​കൊ​​ത്തി​​പ്പാ​​റ, ഫ്രാ​​ങ്ക്‌​​ളി​​ൻ മാ​​ത്യു, ജ​​സ്റ്റി​​ൻ സി​​റി​​യ​​ക് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.