ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പത്താം തീയതി കലോത്സവത്തിന് തിരിതെളിയും ..

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍  പത്താം തീയതി കലോത്സവത്തിന് തിരിതെളിയും ..

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ പത്താം തീയതി കലോത്സവത്തിന് തിരിതെളിയും ..

കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയുടെ കീഴിലുള്ള സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന് ആതിഥ്യമരുളാന്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ ഒരുങ്ങി. 10, 11, 12 തീയതികളിലാണ് കലാമേള. പത്തിന് രാവിലെ പത്തിന് സിനിമാതാരം ജഗദീഷ് ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിന് മുന്നോടിയായി കാഞ്ഞിരപ്പള്ളി ടൗണിൽ കൂടി കലോത്സവ വിളംബരജാഥ നടത്തി. ആയിരത്തോളം വിദ്യാർത്ഥികളും, സ്കൂളിലെ അധ്യാപകരും, അനധ്യാപകരും കലാജാഥയിൽ പങ്കെടുത്തു. വിവിധ കലാരൂപങ്ങളും, ടാബ്ലോകളും ജാഥയിൽ പ്രദർശിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

നാല് കാറ്റഗറികളിലായാണ് സര്‍ഗസംഗമത്തിലെ മത്സരങ്ങൾ നടക്കുന്നത് . ആറ് മെയിന്‍ സ്‌റ്റേജുകളിലും ഇരുപത് സബ് സ്‌റ്റേജുകളിലുമായി നടക്കുന്ന കലാമേളയില്‍ 117-ലധികം സ്‌കൂളുകളില്‍ നിന്നും ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദ്യാര്‍ഥികളാണ് കലാമേളയില്‍ മാറ്റുരക്കുന്നത്. കഴിഞ്ഞ 28ന് നടന്ന ഓഫ് സ്‌റ്റേജ് മത്സരങ്ങളില്‍ 1500 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഈ സ്‌കൂളിലെ മുന്നൂറിലധികം വരുന്ന അധ്യാപകരും അനധ്യാപകരും ഇതിന്റെ നടത്തിപ്പിനായി രംഗത്തുണ്ട്. സര്‍ഗസംഗമത്തിന് ഭക്ഷണം തയ്യാറാക്കുന്നത് പാചക വിദഗ്ദനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ്.

കോട്ടയം സഹോദയുടെ സ്‌കൂളുകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍ പൊടിമറ്റം, ആനത്താനം ഗ്രൗണ്ട് കാഞ്ഞിരപ്പള്ളി, മാതാ ഓഡിറ്റോറിയം ഗ്രൗണ്ട് ആനക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

12ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തുന്ന സമാപന സമ്മേളനത്തില്‍ സി. ബി. എസ്. ഇ. അക്കാദമിക് ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍, തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ സച്ചിന്‍ ഠാക്കൂര്‍, പ്രശസ്ത സിനിമാതാരം ലെന കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ ജനറല്‍ കണ്‍വീനറായ സര്‍ഗസംഗമത്തിന് സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ്, സെക്രട്ടറി ഫാ. ഷിജു പറത്താനം, ട്രഷറര്‍ ഫ്രാങ്ക്‌ളിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. നമ്മുടെ സംസ്‌കാരത്തിന്റെ വ്യത്യസ്ത തലങ്ങളെ മനസിലാക്കുന്നതിനും കലാ, കായിക, ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും സര്‍ഗോത്സവങ്ങള്‍ സഹായകമാകുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ നടന്ന പത്രസമ്മേളനത്തില്‍ മാനേജര്‍ ഫാ. ഡാര്‍വിന്‍ വാലുമണ്ണേല്‍, പ്രിന്‍സിപ്പല്‍ ഫാ. സണ്ണി കുരുവിള മണിയാക്കുപാറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനു കെ. മാത്യു, പി. ടി. എ. പ്രസിഡന്റ് ജോസ് ആന്റണി, ജസ്റ്റിന്‍ സിറിയക്, ബിജു ചക്കാലയില്‍ എന്നിവര്‍ പങ്കെടുത്തു.

കലാമാമാങ്കത്തിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.. കോട്ടയം സഹോദയുടെ കീഴിലുള്ള CBSE സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ തുടക്കമായി . 120 സ്‌കൂളുകളില്‍ നിന്നും ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുന്ന കലോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം .. കലോത്സവവേദികളിൽ നിന്നുള്ള ലൈവ് ഇവിടെ കാണുക.

സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ രസികത്തമുള്ള ഗൗരവ പ്രസംഗം….
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ കോട്ടയം സഹോദയുടെ കീഴിലുള്ള CBSE സ്‌കൂളുകളുടെ കലാമേളയായ സര്‍ഗസംഗമത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സിനിമാ നടൻ ശ്രീ ജഗദീഷ് നടത്തിയ പ്രസംഗം….നർമ്മത്തിൽ ചാലിച്ചുകൊണ്ടു ഗൗരവകരമായ വിഷയങ്ങൾ അവതരിപ്പിച്ച് അദ്ദേഹം സദസ്സിനെ കൈയിലെടുത്തു.. ആ മനോഹര വാഗ്ധോരണി ഇവിടെ കാണുക.