ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം, ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം,  ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

ഫാ ഡെന്നി തോമസിന് ഇത് അഭിമാന നിമിഷം, Accademic Reputation വിഭാഗത്തിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു ദേശിയ പുരസ്‌കാരം

കാഞ്ഞിരപ്പള്ളി : ദേശിയ തലത്തിൽ എഡ്യൂക്കേഷൻ വേൾഡ് നടത്തിയ സർവേയിൽ ആനക്കല്ല് സെന്റ് ആന്റണിസ് സ്‌കൂളിനു Accademic Reputation വിഭാഗത്തിൽ ഒന്നാം റാങ്കോടെ ദേശിയ പുരസ്‌കാരം നേടി. സെപ്‌റ്റംബർ 23, 24 നു ഗോരേഗാവിൽ നടക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ അവാർഡ് ഏറ്റു വാങ്ങും.

സ്കൂളുകളിലെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. 14 തരത്തിലുള്ള മികവുകൾക്കു പ്രതേകമായി അവാർഡ് നൽകും. Accademic Reputation , faculty competence , Leadership Quality , Sports , Education മുതലായ കാര്യങ്ങളിലെ മികവാണ് അവാർഡിന് പരിഗണിക്കുന്നത്. Accademic Reputation വിഭാഗത്തിൽ ആണ് സെന്റ് ആന്റണിസ് സ്കൂളിന് ഒന്നാം റാങ്കോടെ അവാർഡ് കിട്ടിയിരിക്കുന്നത്. ഇന്ത്യയിലെ തെരെഞ്ഞെടുത്ത മികച്ച ആയിരത്തിനു മേൽ സ്കൂളുകളിൽ നിന്നാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.

കേരളത്തിലെ ഏറ്റവും മികച്ച സ്കൂളുകൾ ഒന്നാണ് ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ. വർഷങ്ങളായി അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകളിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ഉജ്ജ്വലവിജയം നേടാറുണ്ട് . ഈ വർഷത്തെ അഖിലേന്ത്യാ എന്‍ട്രന്‍സി ലും സെന്റ് ആന്റണിസിലെ മിടുക്കൻമ്മാർ റാങ്കുകൾ വാരികൂട്ടിയിരുന്നു.

സ്കൂൾ മാനേജർ ഫാ ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ ഡെന്നി തോമസ് നെടുംപതാലിൽ , വൈസ് പ്രിൻസിപ്പൽ ഫാ സിബി അറക്കൽ എന്നിവരാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നത്.