“ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..” SAPS ലെ 23 വിദ്യാർത്ഥികൾ ചേർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ ആലപിച്ച മനോഹര ഗാനം.

“ഒരുവട്ടം കൂടിയെൻ  ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..”   SAPS ലെ 23 വിദ്യാർത്ഥികൾ ചേർന്ന്  ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌  ആലപിച്ച മനോഹര ഗാനം.

“ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..”
SAPS ലെ 23 വിദ്യാർത്ഥികൾ ചേർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ ആലപിച്ച മനോഹര ഗാനം.

“ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..” 
SAPS ലെ 23 വിദ്യാർത്ഥികൾ ചേർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ ആലപിച്ച മനോഹര ഗാനം. 

കോവിഡ് 19 ലോക്ക്ഡൗൺ മൂലം നീണ്ടനാളുകളായി വീടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങുവാനാകാതെ കഴിയേണ്ടിവരുന്ന പ്രിയ കൂട്ടുകാർക്ക്, കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ 23 വിദ്യാർത്ഥികൾ ഒന്നുചേർന്ന് സമർപ്പിക്കുന്ന ഒരു മനോഹര ഗാനം ഇതാ.. 

പ്രസിദ്ധ കവി O.N.V. കുറുപ്പ് എഴുതിയ, ഒരു തലമുറ മുഴുവനും നെഞ്ചിലേറ്റിയ, കാലമേറെയായിട്ടും സൗരഭ്യം ഒട്ടും ചോരാത്ത, ” ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..” എന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് SAPS ലെ 23 വിദ്യാർത്ഥികൾ, കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചുകൊണ്ട്‌‌, അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടാണ്.

ലോക്‌ ഡൌൺ കാലാവധി കഴിഞ്ഞാൽ വിദ്യാലയത്തിന്റെ തിരുമുറ്റത്തേക്ക് വേഗം തന്നെ തിരികെയെത്തുവാൻ മോഹം…അവിടെ കൂട്ടുകാർക്കൊപ്പം കുശലം പറഞ്ഞിരിക്കുവാനും, പിണങ്ങാനും, ഇണങ്ങാനും അതിയായ മോഹം…അറിവുകൾ സ്നേഹപൂർവ്വം പകർന്നു നൽകിയ പ്രിയപ്പെട്ട അധ്യാപകരെ കാണുവാൻ മോഹം….ഓടിനടന്ന സ്കൂൾ മൈതാനങ്ങളിലൂടെ വീണ്ടും ഓടിനടക്കുവാനും മോഹം, . ലൈബ്രറിയിലും ക്യാന്റീനീലുമെല്ലാം കയറിയിറങ്ങുവാനും മോഹം.. .. അതെ, ” ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..”..