ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​ സിൽ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി

ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​ സിൽ യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പ്ര​വേ​ശ​നോ​ത്സ​വത്തോടനുബന്ധിച്ചു നടന്ന യു കെ ജി വിദ്യാർത്ഥികളുടെ ഗ്രാജ്യൂവേഷൻ സെറിമണി മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഡയറക്ടർ ഫാ സോജി കന്നാലിൽ ഉദ്‌ഘാടനം ചെയ്തു. സ്‌കൂൾ ജീവിതത്തിന്റെ ഔദ്യോഗിക പ്രവേശനത്തിന്റെ ഭാഗമായാണ് ഗ്രാജ്യൂവേഷൻ സെറിമണി സംഘടിപ്പിച്ചത് .

സമ്മേളനത്തിൽ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു കെ. ​മാ​ത്യു സ്വാഗതം ആശംസിച്ചു. മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ , പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി കു​രു​വി​ള മ​ണി​യാ​ക്കു​പാ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി തോ​മ​സ്, ബ​ന​ഡി​ക്ട​ൻ ഹോ​സ്റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ഴ​ക്ക​ര, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഷെ​റി​ൻ നി​ര​വ​ത്ത്, സിസ്റ്റർ അനു ജേക്കബ്, ശ്രീ സച്ചിൻ ജോസഫ് എന്നിവർ ആശംസകളും, അധ്യാപക പ്രതിനിധി എയ്ഞ്ചലി ൻ ഫ്രാൻസിസ് കൃതജ്ഞതയും പറഞ്ഞു.

നിറദീപങ്ങളായി, ലോകത്തിന്റെ പ്രകാശമായി, അറിവിന്റെ സന്ദേശ വാഹകരായി ഓരോ വിദ്യാർത്ഥിയും മാറുന്നതിന്റെ പ്രതീകമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

SA

LINKS