ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ ” യംഗ് അച്ചീവേഴ്‌സ് ഡേ ”

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിൽ ” യംഗ് അച്ചീവേഴ്‌സ് ഡേ ”

കാഞ്ഞിരപ്പള്ളി : ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലെ ‘യംഗ് അച്ചീവേഴ്‌സ് ഡേ’വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പി.ടി.എ. പ്രസിഡന്റ് അഡ്വ. സോണി തോമസിന്റെ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. ജില്ലാ കളക്ടര്‍ യു.വി. ജോസ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി.

കഴിഞ്ഞ വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ പ്രിന്‍സിപ്പല്‍ ഫാ. ഡെന്നി തോമസ് നെടുംപതാലില്‍ നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ. ഡൊമിനിക്ക് കാഞ്ഞിരത്തിനാല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

.10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു

പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ വെഞ്ചരിപ്പും ഓഫീസ് റൂമിന്റെ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വ്വഹിച്ചു

1-web-SAPS-present-to-winners

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ ‘യംഗ് അച്ചീവേഴ്‌സ് ഡേ’ ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്യുന്നു. പ്രിന്‍സിപ്പല്‍ ഫാ.ഡെന്നി തോമസ് നെടുംപതാലില്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ.സിബി അറയ്ക്കല്‍, എം.ജെ ബിജുകുമാര്‍, മാനേജര്‍ ഫാ.ഡൊമിനിക് കാഞ്ഞിരത്തിനാല്‍, പി.ടി.എ പ്രസിഡന്റ് അഡ്വ.സോണി തോമസ് എന്നിവര്‍ സമീപം.

SAPS-FULL-A+

LINKS