സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന് മികച്ച വിജയം

കാഞ്ഞിരപ്പള്ളി ∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ സ്കൂളുകൾക്കു മികച്ച വിജയം.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ തുടർച്ചയായി 24–ാം വർഷവും മികച്ച വിജയം നേടി. പരീക്ഷയെഴുതിയ 228 പേരും വിജയിച്ചു. 224 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. ഇതിൽ 61 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി.

വിജയികളെ മാനേജർ ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, പ്രിൻസിപ്പൽ ഫാ. ഡെന്നി നെടുംപാതാലിൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബി അറയ്ക്കൽ, പിടിഎ പ്രസിഡന്റ് സോണി തോമസ് എന്നിവർ അഭിനന്ദിച്ചു