ശബരിമല വിവാദം : സർക്കാരിതിരെ കടുത്ത വിമർശനവുമായി ശശികല ടീച്ചർ (വീഡിയോ)

ശബരിമല വിവാദം : സർക്കാരിതിരെ  കടുത്ത വിമർശനവുമായി ശശികല  ടീച്ചർ  (വീഡിയോ)

എരുമേലി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന മഹാനാമജപ യാത്രയിൽ ശരണമന്ത്രങ്ങളുമായി ആയിരങ്ങൾ പങ്കെടുത്തു. ( വീഡിയോ)

ശബരിമലയില്‍ യുവതികളുടെ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്തരയോടെയാണ് ആയിരങ്ങൾ പങ്കെടുത്ത മഹാനാമജപ യാത്ര നടത്തിയത്. തുടർന്ന് നടന്ന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഓരോ അമ്പലങ്ങൾക്കും ഓരോ ആചാരമുണ്ട് എന്നും, അത് പ്രകൃതിയ്ക്കോ , വ്യക്തികൾക്കോ ദോഷം വരുത്തുന്നതല്ലെങ്കിൽ അത് മാറ്റേണ്ട ആവശ്യമില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയുടെ അഭിപ്രായമെന്ന് കെ. പി. ശശികല ടീച്ചർ പറഞ്ഞു. ശബരിമലയില്‍ യുവതികളുടെ പ്രവേശനം വിശാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടാൽ അതിന്റെ സാധ്യതകളെപ്പറ്റി ചിന്തിക്കുവാനും തങ്ങൾ തയ്യാറണെന്നും ടീച്ചർ പറഞ്ഞു.

വിശ്വാസം സംരക്ഷിക്കുവാൻ കഴിയാതായിരിക്കുന്ന ദ്വേവസ്വം ബോർഡ് ഹൈന്ദവർക്കു ആവശ്യമില്ലന്നും വിശ്വാസികൾക്ക് എതിരു നിൽക്കുന്ന ദ്വേവസ്വം ബോർഡ് പ്രസിഡണ്ട് രാജി വയ്ക്കണമെന്നുംടീച്ചർ ആവശ്യപ്പെട്ടു. മറ്റു അടിയന്തിര കാര്യങ്ങൾ മാറ്റിവച്ചിട്ടു സ്ത്രീപ്രവേശത്തിനു വേണ്ടി സർക്കാർ സംവിധാനങ്ങൾ തിടുക്കം കൂട്ടുന്നത് കാണുമ്പോൾ അതിന്റെ പിന്നിലെ ഗൂഢാലോചന ഹിന്ദുക്കളെ ഭയപ്പെടുത്തുന്നുവന്നു ടീച്ചർ പറഞ്ഞു. .

സുപ്രീംകോടതി ശബരിമല പ്രശ്നത്തിൽ സത്യവാങ്മൂലം ചോദിച്ചപ്പോൾ ബന്ധപ്പെട്ട വിശ്വാസികളോട് ആലോചിച്ചിട്ട് വേണമായിരുന്നു സർക്കാർ തീരുമാനം അറിയിക്കുവാൻ. പണത്തോടുള്ള ആർത്തിക്കൊണ്ടാണ് സർക്കാർ ഇങ്ങനെ കാണിക്കുന്നതെന്നും ടീച്ചർ ആരോപിച്ചു. പണമാണ് ലക്ഷ്യമെങ്കിൽ ദ്വേവസ്വം ബോർഡിനെ ഒരു പാഠം പഠിപ്പിക്കുവാൻ വിശ്വാസികൾ തീരുമാനിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒന്നിലും വിശ്വാസികൾ ഇനി മുതൽ ഒരു രൂപ പോലും ഭണ്ഡാരത്തിൽ ഇടുകയോ വഴിപാട് നടത്തുകയോ ചെയ്യില്ലെന്ന് ടീച്ചർ പറഞ്ഞത് ഭക്തർ കൈയടികളോടെ സ്വീകരിച്ചു. അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെയും, ആന്ധ്രയിലെയും കർണാടകത്തിലെയും വിശ്വാസികളോടും ഈ കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും ടീച്ചർ പറഞ്ഞു.

പ്രസംഗത്തിനിടയിൽ കൃഷ്നപപരുന്ത് വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ വിഷു ഭഗവൻ തന്റെ വാഹനത്തിലേറി അനുഗ്രഹിക്കുവാൻ എത്തിയതിന്റെ സൂചനയാണ് അതെന്നും അതിനാൽ തന്നെ തങ്ങളുടെ ഭാഗത്താണ് ന്യായം എന്നും ടീച്ചർ പറഞ്ഞു.

പന്തളം കൊട്ടാരം പ്രതിനിധി, ആലങ്ങാട്ട് സംഘം പ്രസിഡന്റ്‌ രാജപ്പൻ കുന്നുകര, സെക്രട്ടറി രാജേഷ് പുറയാറ്റുകളരി, അനിയൻ എരുമേലി, മനോജ്‌ എസ് നായർ, റ്റി അശോക് കുമാർ, ശ്രീജിത്ത്‌ രതീഷ്, ബിജി കല്യാണി, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നടന്ന മഹാനാമജപയാത്രയ്ക്ക് ശേഷം കൂടിയ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചർ നടത്തിയ പ്രസംഗം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക :