ചിറ്റാർ‍ പുഴയിലെ ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി

ചിറ്റാർ‍ പുഴയിലെ  ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി

ചിറ്റാർ‍ പുഴയിലെ ശുചീകരണത്തിനു പിന്നാലെ മാലിന്യ നിക്ഷേപം : എട്ടു പേർ‍ക്കെതിരെ നടപടി

കാഞ്ഞിരപ്പള്ളി: ചിറ്റാർ‍ പുഴയെ സംരക്ഷിക്കാൻ‍ ബഹുജന പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതികൾ വൻ വിജയം കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ, ചിലർ വൃത്തിയാക്കിയ പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കി . ചിറ്റാർ‍ പുഴയിൽ‍ വിവിധ സ്ഥലങ്ങളിൽ‍ മാലിന്യം തള്ളിയ എട്ട് പേർക്കെതിരെ പഞ്ചായത്ത് നിയമ നടപടികൾ‍ സ്വീകരിച്ചു. നിരവധി സ്ഥാപനങ്ങൾ‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി

മഴക്കാല പൂര്‍വ ശുചീകരണത്തിനായുള്ള ഭൂരിഭാഗം തുകയും ചിറ്റാര്‍ പുഴയുടെ സംരക്ഷണത്തിന് വിനിയോഗിക്കുമെന്ന് പഞ്ചായത്ത്. അതേസമയം ഒരു വശത്ത് ചിറ്റാര്‍ പുഴയെ മാലിന്യത്തില്‍ നിന്നും കരകയറ്റാനുള്ള തീവ്രശ്രമത്തിനിടയില്‍ ചിലവ്യക്തികള്‍ മാലിന്യം വീണ്ടും പുഴയിലേയ്ക്ക് നിക്ഷേപിക്കുന്നത് അധികൃതര്‍ക്ക് വെല്ലുവിളിയാകുന്നു. പുഴയുടെ ശുചീകരണത്തിനായി തുക മതിയാവില്ലെന്നിരിക്കെയാണ് പുഴ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാലിന്യ നിക്ഷേപം വര്‍ധിക്കുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇപ്പോള്‍ ചിലവഴിക്കുന്ന ഫണ്ട് പാഴാകുമെന്ന് വിലയിരുത്തുന്നു.

മഴക്കാല പൂര്‍വ ശുചീകരണ – മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വാര്‍ഡിനും ശുചിത്വമിഷന്റെ 10,000, രൂപയും ആരോഗ്യ വകുപ്പില്‍ നിന്നും 10,000 രൂപയുമാണ് ലഭിക്കുന്നത്. പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നും 5000 രൂപയും ചിലവഴിക്കാം. ഈ ഫണ്ടില്‍ ഭൂരിഭാഗവും തുക ചിറ്റാര്‍ പുഴയുടെ സംരക്ഷണത്തിനായി ചിലവഴിക്കും. അത്യാവശ്യം വേണ്ട വാര്‍ഡുകള്‍ക്കു മാത്രമാണ് തുക നല്‍കുന്നത്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലെ ;ോടുകളും പുഴകളും ശുചീകരിക്കാന്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് ഫണ്ട് തികയില്ല.

ഇന്നലെ കോട്ടയത്തു നടന്ന മന്ത്രിതല യോഗത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26 ാം മൈല്‍ ജങ്ഷനിലൂടെ പൂതക്കുഴി ഭാഗത്തു കൂടി ഒഴുകുന്ന പുഴയും മാലിന്യം നിറഞ്ഞു കിടക്കുകയാണ്. പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍ മാലിന്യം നീക്കല്‍ എന്നിവ നടന്നിട്ടില്ല. അതേസമയം മാലിന്യങ്ങളും, മണ്ണും കെട്ടി കിടന്ന് കാടുപിടിച്ച് ഒഴുക്ക് നിലച്ചിരുന്ന ചിറ്റാര്‍ പുഴയില്‍ ജെ. സി. ബി. ഉപയോഗിച്ച് മണ്ണ് നികത്തലാണ് നടക്കുന്നത്. മെയ് 11 ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പത്ത് ദിവസം നടത്തും. കോവില്‍ കടവ് മുതല്‍ ബസ് സ്റ്റാന്റ് ജങ്ഷന്‍ വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. തുടര്‍ന്ന് പുഴയിലും, പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികയെടുക്കും. ചിറ്റാര്‍ പുഴയില്‍ വിവിധ സ്ഥലങ്ങളില്‍ മാലിന്യം തള്ളിയ എട്ട് പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. നിരവധി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. പുഴയെ സംരക്ഷിക്കാന്‍ ബഹുജന പങ്കാളിത്തത്തോടെ വിവിധ പദ്ധതികള്‍ തുടര്‍ന്നും സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

ൽ ർ ൻ ൾ ൺ