ചിറ്റാർ പുഴയിൽ മാലിന്യം നിക്ഷേപിച്ച റ​സ്റ്റോ​റ​ന്‍റി​ന് 5000 രൂ​പ പി​ഴ ഈടാക്കി.

ചിറ്റാർ പുഴയിൽ മാലിന്യം നിക്ഷേപിച്ച  റ​സ്റ്റോ​റ​ന്‍റി​ന് 5000 രൂ​പ പി​ഴ ഈടാക്കി.

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ്റാ​ർ പു​ഴ​യി​ലേ​ക്ക് മലിനജലം ,അജൈവ മാലിന്യങ്ങൾ എന്നിവ നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് റ​സ്റ്റോ​റ​ന്‍റി​ന് 5000 രൂ​പ പി​ഴ ചുമത്തി. കാഞ്ഞിരപ്പള്ളി ടൗണിൽ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ആ​ർ ബേ​ക്ക​റി ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റി​നാ​ണ് പി​ഴ അ​ട​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തും ഹ​രി​ത കേ​ര​ള മി​ഷ​നും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബേ​ക്ക​റി​യു​ടെ പു​റ​കി​ൽ ചി​റ്റാ​ർ പു​ഴ​യി​ലേ​ക്ക് മ​ലി​നജ​ല​വും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റാ​ർ​പു​ഴ​യി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കി​യ​തി​നെ​തി​രെ ഒരു ഹോ​ട്ട​ലി​ന് സ്റ്റോ​പ്പ് മൊ​മ്മോ​യും പ​ച്ച​ക്ക​റി ക​ട​യു​ട​മ​യ്ക്ക് അ​യ്യാ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്കി​യി​രു​ന്നു. പ​ല​ത​വ​ണ​യാ​യി പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കെ​തി​രെ നോ​ട്ടീ​സും പി​ഴ​ശി​ക്ഷ​യും ന​ൽ​കി​യി​രു​ന്നു.